ദേവസ്വം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ക്വാർട്ടേഴ്സുകൾ നിർമിക്കണം.
ഗുരുവായൂർ. ദേവസ്വം ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ക്വാർട്ടേഴ്സുകൾ നിർമ്മിച്ചു നൽകണമെന്ന് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സമ്മേളനം ആവശ്യപ്പെട്ടു.ജീവനക്കാരുടെ അംഗീകാരത്തിനായി സംഘടന സംഘടന റഫറണ്ടം നടപ്പിലാക്കുക,ദേവസ്വം സ്ഥാപനങ്ങളിൽ സൗരോർജ്ജ പദ്ധതി നടപ്പിലാക്കുക.മഴവെള്ള സംഭരണത്തിനായി സൗകര്യങ്ങളേർപ്പെടുത്തുക,ഗുരുവായൂർ റെയിൽവ്വേ സ്റ്റേഷനിൽനിന്നും നിർത്തലാക്കിയ പാസഞ്ചർ ട്രയിനുകൾ പുനസ്ഥാപിക്കുക.വടക്കോട്ടുള്ള റെയിൽ പാത നിർമ്മാണം ആരംഭിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
മുൻ എം എൽ എ കെ വി അബ്ദുൾ ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ രമേശൻ അധ്യക്ഷനായി.സെക്രട്ടറി ഇ കെ നാരായണൻ ഉണ്ണി റിപ്പോർട്ടും ട്രഷറർ കെ ആർ രാമചന്ദ്രൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.ഭാരവാഹികൾ:ഇ കെ നാരായണൻ ഉണ്ണി (പ്രസിഡന്റ്),സി മനോജ്,ഡോ. എം എൻ രാജീവ്,പി അപർണ്ണ(വൈസ് പ്ര സിഡന്റ്),കെ രമേശൻ(സെക്രട്ടറി),കെ സതീഷ് കുമാർ,എ വി പ്രശാന്ത്,കെ വി വൈശാഖ്(ജോയിന്റ് സെക്രട്ടറി), കെ ആർ രാമചന്ദ്രൻ (ട്രഷറർ).