Post Header (woking) vadesheri

മെട്രോ ലിങ്ക്സിന്റെ കുടുംബ സംഗമം 12ന്

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ മെട്രോലിങ്ക്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെയ് 12ന് കുടുംബ സംഗമവും, മെട്രോ മിനി എസി ഹാളിന്റെ ഉദ്ഘാടനവും നടക്കുമെന്ന് പ്രസിഡന്റ് കെ ആർ ചന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Ambiswami restaurant

ക്ലബ്ബ് ഹൗസിൽ വെള്ളിയാഴ്ച രാത്രി ഏഴിന് നടക്കുന്ന പരിപാടി വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. മെട്രോലിക്സ് പ്രസിഡന്റ് കെ. ആർ.ചന്ദ്രൻ അധ്യക്ഷതവഹിക്കും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് പെൻഷൻ വിതരണം നിർവഹിക്കും.

Second Paragraph  Rugmini (working)

പ്രശസ്ത ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഫിലിം ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് റെഡ് മ്യൂസിക്കൽ ബാൻഡ് പരിപാടിയും അരങ്ങേറും. മെട്രോലിക്സ് ഭാരവാഹികളായ , സന്തോഷ് ജാക്ക് , പി.മുരളീധരൻ, കെ. വി. ശശി, ജയ്സൺ ജോർജ്, സി.ഡി. ജോൺസൺ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു