Post Header (woking) vadesheri

ക്ഷേത്രങ്ങൾ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം : മന്ത്രി കെ രാധാകൃഷ്ണൻ

Above Post Pazhidam (working)

ഗുരുവായൂർ : ക്ഷേത്രങ്ങൾ അടക്കം ഹരിത ചട്ടം (ഗ്രീൻ പ്രോട്ടോകോൾ) പാലിക്കണമെന്ന് ദേവസ്വം മന്ത്രി . ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഈ സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇതര ക്ഷേത്ര ങ്ങൾക്ക് നൽകുന്ന ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ദേവസ്വം ബോർഡുകളുടെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 458 കോടി രൂപാ സർക്കാർ നൽകിയെന്ന് മന്ത്രി കൂട്ടിച്ചേർത്തു

Ambiswami restaurant

പൂന്താനം ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായിരുന്നു.
എൻ.കെ.അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് . ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.ആർ.ഗോപിനാഥ് സി.മനോജ് . അഡ്മിനിസ്ട്രറ്റർ കെ.പി.വിനയൻ എന്നിവർ സംസാരിച്ചു . ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ ,മനോജ് ബി നായർ വി.ജി.രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകൾ ഉൾപ്പെടുന്ന മദ്ധ്യ മേഖലയിലെ 322 ക്ഷേത്രങ്ങൾക്കായി 2.03 കോടി രൂപായുടെ സഹായ മാണ്ഗുരുവായൂരിൽ വെച്ച് ഇന്ന് നൽകിയത്.

Second Paragraph  Rugmini (working)