Post Header (woking) vadesheri

കടപ്പുറം സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹന അപകടത്തിൽ കൊല്ലപ്പെട്ടു

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം വട്ടേക്കാട് പീ കെ മൊയ്‌ദുണ്ണി ഹാജി മെമോറിയൽ സ്കൂളിൽ നിന്നും അടുത്തിടെ വിരമിച്ച അധ്യാപിക വാഹന അപകടത്തിൽ കൊല്ലപ്പെട്ടു എറവ് അഞ്ചാംകല്ല് ചെറുവത്തൂർ ടെൻസിയുടെ ഭാര്യ റെറ്റി (56) യാണ് മരിച്ചത്വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം.

Arya bhavan inner

Second Paragraph  Sarovaram(working)

മകനോടൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ആറാംകല്ല് കപ്പേളക്ക് സമീപത്ത് വച്ച് പുറകിലൂടെയെത്തിയ അന്തിക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. ഉടനെത്തന്നെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കൾ: ബ്രൂണി മരിയ, ബ്രോളിൻ. മരുമകൻ: ബിനോയ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് 5.30 ന് എറവ് കപ്പൽ പള്ളി സെമിത്തേരിയിൽ

Third paragraph Saravan bhavan