Post Header (woking) vadesheri

ലൂംഗ്സ് ക്രിക്കറ്റ് അക്കാദമി തൃശൂർ വിജയികളായി.

Above Post Pazhidam (working)

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ നഗരസഭ ഭഗത് സിംഗ് മൈതാനിയിൽ നടന്ന T20 ഓൾ കേരള അണ്ടർ 16 ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ലൂംഗ്സ് ക്രിക്കറ്റ് അക്കാദമി തൃശൂർ വിജയികളായി.20 ഓവർ പൂർത്തിയായപ്പോൾ 2 ടീമുകളും 179 റൺസ് നേടി സമനില പാലിച്ച സാഹചര്യത്തിൽ നടന്ന സൂപ്പർ ഓവറിൽ ലൂംഗ്സ് ക്രിക്കറ്റ് അക്കാദമി കോതമംഗലം എം.എ ക്രിക്കറ്റ് അക്കാദമി യെ പരാജയപ്പെടുത്തി.

Ambiswami restaurant

വിജയികൾക്ക് കെ.കെ മോഹൻ റാം മെമ്മോറിയൽ ട്രോഫിയും 50000 ക കാഷ് പ്രൈസും റണ്ണേഴ്സ് അപ്പിന് ഡോ കെ..പത്മനാഭൻ മെമ്മൊറിയൽ ട്രോഫിയും 25000 ക കാഷ് പ്രൈസും മുരളി പെരുന്നെല്ലി എം എൽ എ സമ്മാനിച്ചു. ചടങ്ങിൽ ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു.

Second Paragraph  Rugmini (working)

നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിന്ദു അജിത് കുമാർ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കൗൺസിലർ സി എസ് സൂരജ്, മുൻ കൗൺസിലർ ജോയ് ചെറിയാൻ, അരവിന്ദൻ പല്ലത്ത്, വി.പി ആനന്ദൻ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ഗുരുവായൂരിലെ ക്രിക്കറ്റ് രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന എ.ആർ.സഞ്ജയനെ എം എൽ എ ആദരിച്ചു.രാവിലെ ഗുരുവായൂരിലെയും പരിസര പ്രദേശത്തെയും പഴയ കളിക്കാരുടെ പ്രദർശന മത്സരം ഉണ്ടായിരുന്നു