Post Header (woking) vadesheri

റൂഫ് ടൈലുകൾ നിറം മങ്ങി, 1.35 ലക്ഷം രൂപയും പലിശയും നൽകുവാൻ വിധി

Above Post Pazhidam (working)

തൃശൂർ : റൂഫ് ടൈലുകളുടെ നിറം മങ്ങി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. ചാഴൂർ നെല്ലിപ്പറമ്പിൽ വീട്ടിൽ എൻ.എസ്.ഷിജോയ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പഴുവിൽ വെസ്റ്റിലുള്ള പുതുശ്ശേരി വീട്ടിൽ പി.എസ്.സുഭാഷ്, തൊടുപുഴയിലുള്ള സൈറക്സ് ഡിസൈനർ ടൈൽസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്.

Ambiswami restaurant

ഹർജിക്കാരൻ്റെ വീടിൻ്റെ മേൽക്കൂരയിൽ ടൈലുകൾ വിരിക്കുവാൻ ഏല്പിച്ചിരുന്നത് സുഭാഷിനെയായിരുന്നു. ടൈലുകളുടെ നിറം മങ്ങുകയില്ല എന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. സൈറക്സ് എന്ന രണ്ടാം എതിർകക്ഷിസ്ഥാപനം നിർമ്മിക്കുന്ന ടൈലുകളാണ് വിരിക്കുകയുണ്ടായതു്. വിരിച്ച് രണ്ടരവർഷം പിന്നിട്ടപ്പോൾ ടൈലുകൾക്ക് മങ്ങൽ അനുഭവപ്പെടുകയായിരുന്നു. ടൈലുകൾ നിറം മങ്ങി പാടെ വൃത്തികേടായ അവസ്ഥയിലായിരുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്.

Second Paragraph  Rugmini (working)

കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷികളുടെ പ്രവൃത്തി അനുചിത ഇടപാടാണെന്ന് വിലയിരുത്തി ഹർജിക്കാരന് സാമ്പത്തിക നഷ്ടങ്ങൾക്ക് പരിഹാരമായി 1,00,000 രൂപയും യാതനകൾക്ക് പരിഹാരമായി 25,000 രൂപയും ചിലവിലേക്ക് 10,000 രൂപയും ഹർജി തിയ്യതി മുതൽ 9 % പലിശയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Third paragraph