Post Header (woking) vadesheri

പ്രവാസി ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മതസൗഹാർദ്ദ സംഗമവും ഇഫ്താർ വിരുന്നും

Above Post Pazhidam (working)

ഗുരുവായൂർ : പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മതസൗഹാർദ്ദ സംഗമവും ഇഫ്താർ വിരുന്നും ഞായറാഴ്ച ഗുരുവായൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേ ളനത്തിൽ അറിയിച്ചു . ഗുരുവായൂർ പുഷ്പാഞ്ജലി ഹോട്ടൽ ഹാളിൽ ഞായറാഴ്ച വൈകീട്ട് 5 ന് നടക്കുന്ന മതസൗഹാർദ്ദ സംഗമവും ഇഫ്താർ വിരുന്നും മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിക്കും.

Ambiswami restaurant

പ്രവാസി ഫെഡറേഷൻ സംസ്ഥാന വർക്കിംങ്ങ് പ്രസിഡന്റ് ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ, ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പ്രവാസി ഫെഡറേഷൻ ഗുരുവായൂർ നിയോജക മണ്ഡലം
പ്രസിഡന്റ് പി.എം തൈ മൂർ, സെക്രട്ടറി അഭിലാഷ്. വി ചന്ദ്രൻ , ട്രഷറർ കെ.വി അലി കുട്ടി എന്നിവർ പങ്കെടുത്തു.

Second Paragraph  Rugmini (working)