വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു , ഭാര്യ ഉൾപ്പടെ മൂന്നു പേർ ചികിത്സയിൽ.

തൃശൂർ : അവണൂരിൽ മധ്യവയസ്‌കൻ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടർന്നെന്ന് സംശയം. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ (57) ആണ് മരിച്ചത്. രക്തം ചർദ്ദിച്ചതിനെ തുടർന്ന് അവശനിലയിലായ ശശീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശശീന്ദ്രന്റെ ഭാര്യയെയും വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Above Pot

ഇന്ന് രാവിലെയാണ് രക്തം ചർദ്ദിച്ച നിലയിൽ ശശീന്ദ്രനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ശശീന്ദ്രൻ ചികിത്സയ്ക്കിടെയാണ് മരിച്ചത്. ശശീന്ദ്രന്റെ ഭാര്യയെയും വീട്ടിലെത്തിയ രണ്ട് തെങ്ങ് കയറ്റ തൊഴിലാളികളെയും സമാനമായ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ
പ്രവേശിപ്പിക്കുകയായിരുന്നു.

മൂവരും തീവ്രപരിചരണ വിഭാഗത്തിലാണ്. ശശീന്ദ്രന് പുറമേ മറ്റു മൂന്നുപേരും സമാനമായ ലക്ഷണങ്ങൾ കാണിച്ചതോടെയാണ് ഭക്ഷ്യവിഷബാധ സംശയിച്ചത്. ഇന്ന് രാവിലെ വീട്ടിൽ നിന്ന് നാലുപേരും ഭക്ഷണം കഴിച്ചിരുന്നു. ഇഡലിയാണ് കഴിച്ചത്. ഇതിൽ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടായതാകാമെന്നാണ് സംശയം.