Above Pot

യു എ പി എ കേസിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

ചാവക്കാട് : യു എ പി എ കേസിലെ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു കടപ്പുറം മാട് വലിയകത്ത് തൊട്ടാപ്പിൽ വീട് അബ്ദുൾറഹിമാൻ മകൻ ജാഫർ, 34നെയാണ് ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ജി സുരേഷിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത് . പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനെ തുടർന്ന് അഞ്ചങ്ങാടിയിൽ പ്രകടനം നടത്തിയതിനാണ് യു എ പി എ പ്രകാരം കേസ് എടുത്തത്

First Paragraph  728-90

Second Paragraph (saravana bhavan

ഈ കേസിലെ 3 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു . പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ, സബ്ബ് ഇൻസ്പെക്ടർ ബിപിൻ ബി നായർ, എ എസ്‌ ഐ സുനിൽ കുമാർ, എസ് സി പി ഒ മാരായ ഷെമീർ, സി.പി.ഒ മാരായ അബുബക്കർ, വിനോദ്, മെൽവിൻ എന്നിവരുണ്ടായിരുന്നു