Post Header (woking) vadesheri

ദേവസ്വം വാദ്യകലാ വിദ്യാലയം വാർഷികം ആഘോഷിച്ചു .

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വം വാദ്യകലാ വിദ്യാലയത്തിൻ്റെ നാൽപ്പത്തിയേഴാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 7 മുതൽ വാദ്യകലാ വിദ്യാലയം പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച അഷ്ടപദി, നാഗസ്വര കച്ചേരി, കൊമ്പ്പറ്റ് എന്നിവ അരങ്ങേറി.. രാവിലെ 10 ന് നടന്ന ക്ഷേത്ര കലാ സെമിനാർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു.

Poonthanam

Vasudev Inn
Rugmani 700-200

തുടർന്ന് കലയും കലാകാരനും സമൂഹവും എന്ന വിഷയം അവതരിപ്പിച്ച് ആലങ്കോട് ലീലാകൃഷ്ണൻ, ഡോ.എൻ.പി.വിജയകൃഷ്ണൻ, കലാമണ്ഡലം ബലരാമൻ എന്നിവർ സെമിനാറിൽ സംസാരിച്ചു.. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചടങ്ങിൽഅധ്യക്ഷനായി..

First Paragraph Jitesh panikar (working)

തായമ്പക കലാകാരിഡോ. നന്ദിനി വർമ്മ മുഖ്യാതിഥിയായി പങ്കെടുത്തു.. സംസ്ഥാന സ്കൂൾ കലോൽസവത്തിൻ എ ഗ്രേഡ് നേടിയ വാദ്യകലാ വിദ്യാലയം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി.രവീന്ദ്രൻ, വാദ്യകലാ വിദ്യാലയം പി.ടി.എ പ്രസിഡൻ്റ് ഷൈൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി