Madhavam header
Above Pot

യുവകലാസാഹിതി ഗുരുവായൂര്‍ മണ്ഡലം സമ്മേളനം.

ഗുരുവായൂർ : ഭരണകൂടത്താല്‍ നിശബ്ദത അടിച്ചേല്‍പ്പിക്കപ്പെടുന്ന കാലഘട്ടത്തില്‍ അത് ഭഞ്ജിക്കുവാനുള്ള ധാര്‍മ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്വം സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് യുവകലാസാഹിതി ജില്ലാ പ്രസിഡണ്ട് സോമന്‍ താമരക്കുളം പറഞ്ഞു. യുവകലാസാഹിതി ഗുരുവായൂര്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Astrologer

ഗുരുവായൂര്‍ നഗരസഭയുടെ കെ ദാമോദരന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ കെ സി തമ്പി അധ്യക്ഷനായി. എഴുത്തുകാരായ ശ്രുതി ഗുരുവായൂര്‍, ധന്യ, ദേവൂട്ടി സാംസ്‌കാരിക പ്രവര്‍ത്തകരായ അഭിലാഷ് വി ചന്ദ്രന്‍, മണികണ്ഠന്‍ ഇരട്ടപ്പുഴ, ബക്കര്‍ തിരുവത്ര .സിപിഐ മണ്ഡലം അസി. സെക്രട്ടറി പി കെ രാജേശ്വരന്‍, ജില്ലാ കമ്മിറ്റിയംഗം സി വി ശ്രീനിവാസന്‍ . കെ കെ ജ്യോതിരാജ് , കെ എം ഉണ്ണികൃഷ്ണന്‍ എന്നിവർ സംസാരിച്ചു .

ഭാരവാഹികളായി കെ എം ഉണ്ണികൃഷ്ണന്‍ (പ്രസിഡണ്ട്), കെ സി തമ്പി, ദേവൂട്ടി ഗുരുവായൂര്‍, ശ്രുതി കെ എസ്, അഭിലാഷ് വി ചന്ദ്രന്‍ (വൈസ് പ്രസിഡണ്ടുമാര്‍), കെ കെ ജ്യോതിരാജ് (സെക്രട്ടറി), ഡോ. വിവേക്, ധന്യ ഗുരുവായൂര്‍, എ സി സുധി, മെര്‍ളി വി ജെ, സജത് സഹീര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ട്രറഷറായി ബക്കര്‍ തിരുവത്ര എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Vadasheri Footer