Madhavam header
Above Pot

ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ഗാർഡുമാരുടെ 190 ഒഴിവുകൾ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ സെക്യുരിറ്റി ജീവനക്കാരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
നിർദ്ദിഷ്ട യോഗ്യതകളുള്ള ഈശ്വരവിശ്വാസികളായ ഹിന്ദുക്കൾക്ക് അപേക്ഷിക്കാം. സെക്യുരിറ്റി സൂപ്പർവൈസർ
( ഒഴിവ് 1), അസി.സെക്യുരിറ്റി സൂപ്പർവൈസർ (ഒഴിവ് -1), സെക്യുരിറ്റി ഗാർഡ് (ഒഴിവ്-190) എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ഒരു വർഷത്തേക്കാണ് നിയമനം.

Astrologer

സൈനിക -അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവരാകണം. അപേക്ഷാ ഫോറം ദേവസ്വം ഓഫീസിൽ നിന്ന് 100 രൂപാ നിരക്കിൽ മാർച്ച് 27 മുതൽ ഏപ്രിൽ 7 ന് ഉച്ചതിരിഞ്ഞ് 3 മണി വരെ ലഭിക്കും. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവർക്ക് അപേക്ഷാ ഫോറം സൗജന്യമാണ്. ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പൂരിപ്പിച്ച അപേക്ഷകൾ മതിയായ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കണം. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ നൽകാം. അപേക്ഷ ദേവസ്വം ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രിൽ 7 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക് ദേവസ്വം വിജ്ഞാപനം കാണുക

Vadasheri Footer