നിയമ സഭ തല്ലി തകർത്ത കേസ് , മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ 27 ന് നേരിട്ട് ഹാജരാകണം

Above Post Pazhidam (working)

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ 2015 മാര്‍ച്ച്‌ 13നു നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി വി. ശിവന്‍കുട്ടി അടക്കമുള്ള ഇടതു നേതാക്കള്‍ ഈ മാസം 27നു നേരിട്ടു ഹാജരാക്കണം. കേസില്‍ കുറ്റപത്രം വായിക്കുവാന്‍ വേണ്ടിയാണ് കോടതി പ്രതികളെ ഹാജരാകാന്‍ നിര്‍ദേശിച്ചത്.

Poonthanam

Vasudev Inn
Rugmani 700-200

തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മന്ത്രി വി. ശിവന്‍കുട്ടി, അന്നു നിയമസഭയില്‍ ഇടതുപക്ഷ അംഗങ്ങളായിരുന്ന ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

അന്നു ധനമന്ത്രി ആയിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പോലീസ് കേസ്.

First Paragraph Jitesh panikar (working)