Post Header (woking) vadesheri

എട്ട് വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 40 വർഷം കഠിന തടവ്.

Above Post Pazhidam (working)

കുന്നംകുളം : എട്ട് വയസുകാരിയെ വീട്ടിൽ കയറി അതിക്രൂരമായി പീഡിപ്പിച്ച യുവാവിന് 40 വർഷം കഠിനതടവും ഒന്നരലക്ഷം പിഴയും. വലപ്പാട് കഴിമ്പ്രം കരീപറമ്പിൽ സന്തോഷിനെ (40 ആണ് കുന്നംകുളം പോക്സോ കോടതി ജഡ്‌ജ്‌ എസ് ലിഷ ശിക്ഷിച്ചത്.

Poonthanam

Vasudev Inn

2019 നവംബറിലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനിരയായ പെൺകുട്ടി വീട്ടിൽ വിഷമിച്ചിരിക്കുന്നത് കണ്ട് ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പെൺകുട്ടിയുടെ വീട്ടുകാർ അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ വലപ്പാട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു.

Rugmani 700-200

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ് ബിനോയിയും പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ.അമൃതയും ഹാജരായി. 18 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

First Paragraph Jitesh panikar (working)

വലപ്പാട് പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന, കെ.സി രതീഷ് കേസ് രജിസ്റ്റർ ചെയ്ത് വലപ്പാട് സബ് ഇൻസ്‌പെക്ടർ വി.പി അരിസ്റ്റോട്ടിൽ, തുടരനേഷണം നടത്തി. വലപ്പാട് ഇൻസ്‌പെക്ടർ ആയിരുന്ന കെ.സുമേഷ് കേസ് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചതും. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വലപ്പാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ മിഥുനും പ്രവർത്തിച്ചിരുന്നു.