പാളിയ വിദ്യാഭ്യാസ നയം തലമുറയുടെ വിനാശം കെ.പി.എ മജീദ്
പാളിയ വിദ്യാഭ്യാസ നയം തലമുറയുടെ വിനാശം കെ.പി.എ മജീദ്
ചാവക്കാട് : കേരള പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്കരിക്കുന്നതിന്റെ മറവിൽ പാളിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സർക്കാർ ഒരു തലമുറയുടെ വിനാശത്തിന് വിത്ത് വിതക്കുകയാണെന്നും അതിനെതിരിൽ അതിശക്തമായി ആഞ്ഞടിക്കുമെന്നും കെ.പി.എ. മജീദ് എം.എൽ.എ പറഞ്ഞു.
കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ 65-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എ.ടി.എഫ് സംസ്ഥാന ട്രഷറർ മാഹിൻ ബാഖവി അധ്യക്ഷത വഹിച്ചു. ഹസീം ചെമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ഡോ: സഫീറുദ്ദീൻ, അബ്ദുൽ റഷീദ് പട്ടാമ്പി, എ.മുഹമ്മദ് , ഇ.എ. റഷീദ്, ഹസീബ് മദനി തുടങ്ങിയവർ പ്രസംഗിച്ചു , സംസ്ഥാന സെക്രട്ടറി നൂറുൽ അമീൻ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി മുഹ്സിൻ പാടൂർ നന്ദിയും പറഞ്ഞു.
ഉച്ചക്ക് നടന്ന ധൈഷണിക സമ്മേളനം അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ടി.കെ. അഷ്റഫ് , ഉസ്മാൻ താമരത്ത്, സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, മുനീർ വരന്തരപ്പള്ളി, തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന സെക്രട്ടറി മൻസൂർ മാടമ്പാട്ട് സ്വാഗതവും അബ്ദുൽ റഷീദ് ഖാസിമി നന്ദിയും പറഞ്ഞു.
ഉച്ചക്ക് ശേഷം നടന്ന യാത്രയയപ്പ് സമ്മേളനം അറബിക് സ്പെഷ്യൽ ഓഫീസർ ടി.പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. എം.പി. അയ്യൂബ്, എസ്.എ റസാഖ്, പി. അബ്ദുൽ ലത്തീഫ്, അബൂബക്കർ കുട്ടി കണ്ണൂർ, ഇബ്രാഹിം കുട്ടി, പി.കെ. അബൂബക്കർ,ഇ.കെ അബ്ദുൽ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി എം.പി. ബഷീർ സ്വാഗതവും ഉമ്മർ ചെറൂപ്പ നന്ദിയും പറഞ്ഞു.
വൈകുന്നേരം നാല് മണിക്ക് രാജാ ഹാളിൽ നിന്നും മൂവായിരത്തോളം അധ്യാപകരെ അണിനിരത്തി നടത്തിയ അധ്യാപക ശക്തി പ്രകടനം ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം
മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. കെ.എ. ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. സി.എച്ച്. റഷീദ്, ലത്തീഫ് പാലയൂർ, ഇബ്രാഹിം മുതൂർ, എം.എ. ലത്തീഫ്, മാഹിൻ ബാഖവി മുഹ്സിൻ പാടൂർ, അനസ് ബാബു എന്നിവർ പ്രസംഗിച്ചു.