Post Header (woking) vadesheri

ഗുരുവായൂർ വികസനത്തിന് കേന്ദ്രം സഹായിക്കും : സഹമന്ത്രി മന്ത്രി അജയ് ഭട്ട്

Above Post Pazhidam (working)

ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ സഹായം നൽകാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധ, ടൂറിസം വകുപ്പ് സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. പ്രസാദ് പദ്ധതിയിൽപ്പെടുത്തി സഹായം നൽകാൻ കേന്ദ്ര സർക്കാർ സന്നദ്ധമാണ്.

Poonthanam
Vasudev Inn
Rugmani 700-200

വിശദമായ പദ്ധതി രേഖ നേരിട്ടോ സംസ്ഥാന സർക്കാർ വഴിയോ ദേവസ്വം നൽകണം. ഇതിനകം ഗുരുവായൂരിൽ പ്രസാദ് പദ്ധതിയിൽപ്പെടുത്തി ബഹുനില പാർക്കിങ്ങ് സമുച്ചയം നിർമ്മിച്ച് ഭക്തർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു..

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ മന്ത്രി ശ്രീവൽസം ഗസ്റ്റ് ഹൗസിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, കേന്ദ്ര ടൂറിസം വകുപ്പിൻ്റെ കൊച്ചിയിലെ ഉദ്യോഗസ്ഥർ എന്നിവരുമായി,നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ് നൽകിയത്.

First Paragraph Jitesh panikar (working)

നേരത്തെ ഗസ്റ്റ്ഹൗസിലെത്തിയ മന്ത്രിയെ അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പൊന്നാടയണിയിച്ചു സ്വീകരിച്ചു. ദേവസ്വം ഡയറിയും ഉപഹാരമായി മന്ത്രിക്ക് സമ്മാനിച്ചു. അസി.മാനേജർ ബിനു, പി.ആർ. ഒ വിമൽ ജി നാഥ് എന്നിവരും അഡ്മിനിസ്ട്രേറ്റർക്കൊപ്പമുണ്ടായിരുന്നു.
തുടർന്ന് അൽപ നേരം വിശ്രമിച്ച മന്ത്രി വൈകുന്നേരം നട തുറന്ന നേരം ക്ഷേത്ര ദർശനം നടത്തി.