Madhavam header
Above Pot

അഡ്വ. കെ.ബി. മോഹൻദാസ്, കേരള ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് ചെയർമാൻ

ഗുരുവായൂർ : കേരള ദേവസ്വം റിക്രൂട്മെൻ്റ് ബോർഡ് (KDRB) ചെയർമാനായി അഡ്വ. കെ.ബി. മോഹൻദാസിനെ സർക്കാർ നിയമിച്ചു. കേരള ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിന്റെ കാലാവധി കഴിഞ്ഞ മാസം 25 ന് അവസാനിച്ചതിനെ തുടർന്നാണ് പുതിയ നിയമനം .

Astrologer

കഴിഞ്ഞ രണ്ടു തവണ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായിരുന്നു . ഈ കാലയളവിലാണ് ഗുരുവായൂരിലെ ബഹുനില വാഹന പാർക്കിങ് സമുച്ചയം നിർമിച്ചത് , ഇത് കൂടാതെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനുമായി .

ക്ഷേത്രത്തിലെ പ്രസാദ ങ്ങൾക്ക് വില വർധിപ്പിച്ചു ദേവസ്വത്തിലേക്ക് വരുമാനം കൂട്ടുകയും , ക്ഷേത്രത്തിലെ കീഴ് ശാന്തിക്കാരുടെ വരുമാനത്തിലും വർദ്ധനവ് വരുത്തുകയും ചെയ്തു . തൃശൂരിലെ പ്രമുഖ സിവിൽ കോടതി അഭിഭാഷകൻ കൂടിയായ ഇദ്ദേഹം പ്രശസ്ത ഹോട്ടൽ ശൃംഗല യുടെ ഉടമ കൂടിയാണ്

Vadasheri Footer