Post Header (woking) vadesheri

പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം

Above Post Pazhidam (working)

ഗുരുവായൂർ : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ ടൗണ്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം ചൊവ്വാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 ന് നഗരസഭ ലൈബ്രറി ഹാളില്‍ നടക്കുന്ന സമ്മേളനം നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.

Ambiswami restaurant

ജില്ലാ ജോയിന്റ് സെക്രട്ടറി സി.എന്‍. ശ്രീധരകുറുപ്പ് മുഖ്യാതിഥിയായിരിക്കും. അടുക്കളത്തോട്ട പരിപാലനമത്സര വിജയികള്‍, കലാമത്സര വിജയികള്‍ എന്നിവര്‍ക്കുള്ള സമ്മാന വിതരണം, സപ്ലിമെന്റ് പ്രകാശനം, നവാഗതര്‍ക്ക് സ്വീകരണം, തെരഞ്ഞെടുപ്പ് എന്നിവയുണ്ടാകും.

യൂണിറ്റ് ഭാരവാഹികളായ പി.ഐ. സൈമണ്‍, ജോര്‍ജ്ജ് പോള്‍ നീലങ്കാവില്‍, എം. രവീന്ദ്രന്‍, പി. ശിവദാസ്, പി.കെ. വിജയലക്ഷ്മി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Second Paragraph  Rugmini (working)