Post Header (woking) vadesheri

യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയില്‍

Above Post Pazhidam (working)

കൊല്ലം: കൊല്ലത്തെ റെയിൽവെ ക്വർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയില്‍ ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ മാമൂട് പുളികുന്നിൽ ഹൗസിൽ ഉമ (32) യുടെ മൃതദേഹം ആണ് കണ്ടെത്തിയത് . മൃതദേഹത്തിന് ആര് ദിവസത്തെ പഴക്കം ഉണ്ടായിരുന്നു . അഞ്ചല്‍ സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Arya bhavan inner

Second Paragraph  Sarovaram(working)

മരണപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണ്‍ നേരത്തെ ഇയാളുടെ കൈയില്‍നിന്നും പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.കൊല്ലം ബീച്ചിൽ നിന്ന് പരിചയപ്പെട്ട യുവതിയുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുമ്പോൾ യുവതിക്ക് അപസ്മാരം ബാധിച്ചതിനെ തുടർന്ന് യുവതിയെ ഉപേക്ഷിച്ചു താൻ രക്ഷപ്പെടുകയായിരുന്നു എന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

പു തുവത്സര രാത്രിയില്‍ കൊട്ടിയം പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ സംശയകരമായി കണ്ട യുവാവിന്‍റെ പക്കല്‍നിന്ന് യുവതിയുടെ ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫോണ്‍ കളഞ്ഞുകിട്ടിയെന്നാണ് പോലീസിന് ഇയാള്‍ നല്‍കിയ വിശദീകരണം. ഫോണ്‍ വാങ്ങിവെച്ചശേഷം ഇയാളെ വിട്ടയച്ച പോലീസ് ഫോണിലുണ്ടായിരുന്ന യുവതിയുടെ അമ്മയുടെ നമ്പറില്‍ ബന്ധപ്പെട്ടു. യുവതിയെ കാണാതായെന്ന് കുണ്ടറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് അമ്മ അറിയിച്ചതോടെ ഫോണ്‍ കുണ്ടറ പോലീസിന് കൈമാറി.

യുവതിയുടെ മരണവിവരം അറിഞ്ഞതോടെയാണ് ബുധനാഴ്ച ഇയാളെ കസ്റ്റഡിയിലെടുത്ത് കുണ്ടറ പോലീസിന് കൈമാറിയത്.
കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ പൂര്‍ണനഗ്നമായ നിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തലയുടെ ഇടതുഭാഗത്തും മാറിന് താഴെയുമായി ആഴത്തിലുള്ള രണ്ട് മുറിവുകളുണ്ട്. സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില്‍ വില്‍പ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാതാവ് കുണ്ടറ സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രി ഇതുവഴിവന്ന രണ്ട് യുവാക്കളാണ് ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഈസ്റ്റ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നുമാസം മുമ്പുവരെ നടന്ന് ലോട്ടറി വില്‍പ്പനയായിരുന്നു യുവതിക്ക് ജോലി. അതിനുശേഷമാണ് സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില്‍ എത്തിച്ചുവില്‍പ്പന നടത്താന്‍ തുടങ്ങിയത്. എല്ലാദിവസവും രാത്രി ഏഴിന് യുവതി വീട്ടിലെത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞു. 29-ന് രാത്രി 9.30 ആയിട്ടും വീട്ടിലെത്തിയില്ല. ഫോണ്‍ വിളിച്ചപ്പോള്‍ മറ്റാരുടെയോ അവ്യക്തമായ സംസാരമാണ് കേട്ടത്. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായി. ബന്ധുവീടുകളില്‍ പോയിരിക്കാമെന്ന ധാരണയില്‍ അന്വേഷണം നടത്തിയിട്ടും വിവരം ലഭിച്ചില്ല. പിന്നീടാണ് കുണ്ടറ പോലീസില്‍ പരാതി നല്‍കിയത്. 31-ന് ഫോണ്‍ കൊട്ടിയം പോലീസിന് ലഭിച്ചതായി വിവരം ലഭിച്ചുവെന്നും യുവതിയുടെ അമ്മ പറഞ്ഞു ഭര്‍ത്താവ് ബിജു മൂന്ന് വര്‍ഷം മുന്‍പ് മരിച്ചു. 7, 5 വയസ്സ് പ്രായമുള്ള രണ്ട് പെണ്‍മക്കളുണ്ട്.