Post Header (woking) vadesheri

കൺസോൾ സാന്ത്വന സംഗമം : ലോഗോ പ്രകാശനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : ഒരു പതിറ്റാണ്ടിലേറെയായി നിർദ്ധനരായ രോഗികൾക്ക് കിഡ്നി ഡയാലിസിസ് സഹായം കൊടുത്തുവരുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ജനുവരി 1ന് ഗുരുവായൂരിൽ സംഘടിപ്പിക്കുന്ന സാന്ത്വന സംഗമത്തിന് മുന്നോടിയായുള്ള ലോഗോ സിനിമ താരം സുരേഷ് ഗോപി പ്രകാശനം ചെയ്തു.

Ambiswami restaurant

പുതു വർഷത്തിൽ കാരുണ്യത്തിന്റെ വിശാല വീഥികൾ ഒരുക്കാം എന്ന ആഹ്വാനത്തോടെയാണ് ഗുരുവായൂരിൽ സാന്ത്വന സംഗമം ഒരുക്കുന്നത്. ചടങ്ങിൽ കൺസോൾ പ്രസിഡൻറ് അബ്ദുൽലത്തീഫ് അമ്മെങ്ങര, ജനറൽ സെക്രട്ടറി അഡ്വ.സുജിത്ത് അയിനി പ്പുള്ളി,ട്രസ്റ്റിമാരായ സി.എം. ജനീഷ്, പി.എം. അബ്ദുൽ ഹബീബ്, സാംസ്കാരിക പ്രവർത്തകരായ അനീഷ് കുമാർ കെ. കെ.,രഘുനാഥ് സി മേനോൻ എന്നിവർ പങ്കെടുത്തു.

Second Paragraph  Rugmini (working)