Header 1 vadesheri (working)

കൺസോൾ മെഡിക്കൽ ട്രസ്റ്റിന്റെ സാന്ത്വന സംഗമം ഞായറാഴ്ച .

Above Post Pazhidam (working)

ഗുരുവായൂർ: വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്താൻ സൗകര്യം ചെയ്തു കൊടുക്കുന്ന കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സാന്ത്വന സംഗമം ഞായറാഴ്ച രാവിലെ 9.30 ന് ബ്രഹ്മപുത്ര ഹോട്ടലിൽ നടക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നഗരസഭാധ്യക്ഷൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.

First Paragraph Rugmini Regency (working)

ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പ്രിവിലേജ് കാർഡുകൾ നൽകും. എ.സി.പി കെ.ജി. സുരേഷ് മുഖ്യാതിഥിയാകും. 75 വൃക്ക രോഗികൾക്കായി 525 ഡയാലിസിസ്ആണ് പ്രതിമാസം കൺസോൾ വിവിധ ആശുപത്രികളിൽ നൽകുന്നത് .കൺസോൾ ജനറൽ സെക്രട്ടറി അഡ്വ. സുജിത് അയിനിപ്പുള്ളി, അബ്ദുൾ ഹബീബ്, പി.വി. അബ്ദു, ജമാൽ താമരത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)