Post Header (woking) vadesheri

സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തു.

Above Post Pazhidam (working)

ഗുരുവായൂർ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഗുരുവായൂരില്‍ വ്യാപാരിയെ സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കാട് സ്വദേശി തരകൻ ജോസ് മകൻ ജിജോ (44) ആണ് മരിച്ചത്. തൈക്കാട് തിരിവിലുള്ള പൗര്‍ണമി പ്ലാസ കെട്ടിടത്തിലെ ഓക്‌സിലാബ് എന്ന സ്ഥാപനത്തിലാണ് ഇലെ രാത്രി എട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Ambiswami restaurant

ജിജോയെ രാത്രി ഏറേ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ബന്ധുക്കള്‍ സ്ഥാപനത്തിലെത്തിയെങ്കിലും അകത്ത് നി്ന്ന പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി വീട്ടിലുണ്ടായിരുന്ന താക്കോല്‍ എടുത്ത് കൊണ്ടുവന്ന് തുറന്ന് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ആക്ടസ് പ്രവര്‍ത്തകരുടെ സഹായത്തോടെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Second Paragraph  Rugmini (working)

ഡബിൾ ഹോഴ്സ് കമ്പനിയുടെ ഗുരുവായൂരിലെ ഡിസ്ട്രിബ്യൂട്ടറായിരുന്നു ജിജോ. കമ്പനിയധികൃതരുമായുള്ള സാമ്പത്തിക ബാധ്യതയിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പ് ഗുരുവായൂർ പോലീസ് കണ്ടെടുത്തു

Third paragraph