Above Pot

മുൻ പഞ്ചായത്ത് പ്രസിഡന്റ് പ്രതിയായ കള്ളനോട്ട് കേസിൽ സീരിയൽ നടൻ അടക്കം മൂ​ന്നു പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ

ആലപ്പുഴ : അഞ്ഞൂറിന്റെ ക​ള്ള​നോട്ടു മായി സൂപ്പർ മാർക്കറ്റിലെത്തിയ യു​വ​തി​യും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പി​ടി​യി​ലാ​യ കേസിൽ സീ​രി​യ​ൽ-​സി​നി​മ ന​ട​ൻ അ​ട​ക്കം മൂ​ന്നു​ പേ​ർ​കൂ​ടി അ​റ​സ്​​റ്റി​ൽ. ന​ട​ൻ തി​രു​വ​ന​ന്ത​പു​രം നേ​മം കാ​ര​യ്ക്കാ​മ​ണ്ഡ​പം ശി​വ​ൻ​കോ​വി​ൽ റോ​ഡ്‌ സ്വാ​ഹി​ത് വീ​ട്ടി​ൽ ഷം​നാ​ദ് (ശ്യാം ​ആ​റ്റി​ങ്ങ​ൽ -40), കൊ​ട്ടാ​ര​ക്ക​ര വാ​ള​കം പാ​ണ​ക്കാ​ട്ട് വീ​ട്ടി​ൽ ശ്യാം ​ശ​ശി (29), ചു​ന​ക്ക​ര കോ​മ​ല്ലൂ​ർ വേ​ളൂ​ർ വീ​ട്ടി​ൽ ര​ഞ്ജി​ത് (49)എ​ന്നി​വരാണ് അ​റ​സ്​​റ്റിലായത്.

First Paragraph  728-90

.

Second Paragraph (saravana bhavan

ഈ​സ്റ്റ് ക​ല്ല​ട മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കൊ​ടു​വി​ള​മു​റി​യി​ൽ ക്ലീ​റ്റ​സ് (45), താ​മ​ര​ക്കു​ളം പേ​രൂ​ർ​ക്കാ​രാ​ണ്മ അ​ക്ഷ​യ് നി​വാ​സി​ൽ ലേ​ഖ (38) എ​ന്നി​വ​ർ നേ​ര​ത്തേ പി​ടി​യി​ലാ​യിരുന്നു. നാ​ല​ര ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ട്​ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.മൈ​സൂ​രു​വി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ ഷം​നാ​ദി​നെ ശാ​സ്താം​കോ​ട്ട​യി​ൽ​നി​ന്നാ​ണ്​ സി.​ഐ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ നാ​ലു​ല​ക്ഷ​ത്തി​ന്‍റെ ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി.

ഷം​നാ​ദി​ന്‍റെ തി​രു​വ​ന​ന്ത​പു​രം കാ​ര​യ്​​ക്കാ​മ​ണ്ഡ​പ​ത്തെ വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ള്ള​നോ​ട്ട്​ നി​ർ​മാ​ണ​ത്തി​നു​ള്ള സാ​മ​ഗ്രി​ക​ൾ ക​ണ്ടെ​ടു​ത്തു. ക​ള്ള​നോ​ട്ട് അ​ച്ച​ടി​ക്കാ​ൻ സാ​​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യത് ശ്യാ​മാണ്. ക്ലീ​റ്റ​സാ​ണ്​ പ്ര​ധാ​ന ഏ​ജ​ന്‍റ്. എ​ൻ.​ഐ.​എ അ​ട​ക്ക​മു​ള്ള ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ന്​ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും നോ​ട്ട്​ വി​ത​ര​ണം ചെ​യ്ത​വ​രെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

മാ​വേ​ലി​ക്ക​ര ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു. സി.​ഐ പി. ​ശ്രീ​ജി​ത്ത്, എ​സ്.​ഐ നി​തീ​ഷ്, ജൂ​നി​യ​ര്‍ എ​സ്.​ഐ​മാ​രാ​യ ദീ​പു പി​ള്ള, കെ.​ആ​ര്‍. രാ​ജീ​വ്, രാ​ജേ​ന്ദ്ര​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ പു​ഷ്പ ശോ​ഭ​ന​ന്‍, ബി​ന്ദു​രാ​ജ്, സി.​പി.​ഒ​മാ​രാ​യ പ്ര​വീ​ണ്‍, ര​ഞ്ജി​ത്, അ​രു​ണ്‍, വി​ഷ്ണു, ബി​ജു, കൃ​ഷ്ണ​കു​മാ​ര്‍, പ്ര​സ​ന്ന, ശ്രീ​ക​ല എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.