Post Header (woking) vadesheri

വി.ബാലകൃഷ്ണൻ അനുസ്മരണം നടത്തി

Above Post Pazhidam (working)

Ambiswami restaurant

തൃശൂർ. കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസ്സോസിയേഷൻ സ്ഥാപക നേതാവും മുൻ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന വി. ബാലകൃഷ്ണന്റെ ദേഹവിയോഗത്തിൽ സംസ്ഥാന കൗൺസിൽ യോഗം അനുശോചനം രേഖപ്പെടുത്തി. തൃശൂർ എൻ ടി എസ് ഭവനിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് എൻ വി മധു അദ്ധ്യക്ഷത വഹിച്ചു.

Second Paragraph  Rugmini (working)

തൃശൂർ ജില്ലാ പ്രസിഡൻ്റ് . ആൻ്റണി സി.പി അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഷിനോജ് പാപ്പച്ചൻ, ഓർഗനൈസിംഗ് സെക്രട്ടറി ഷാജു സി.സി., ട്രഷറാർ അജി കുര്യൻ, കട്ടപ്പന വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റും വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ സിജി ജെയിംസ്, വൈസ് പ്രസിഡന്റ്‌ കെ ടി മുഹമ്മദ്‌ സെക്രട്ടറി മാത്യു ജോർജ്, ശശിധരൻ ടി കെ , മലപ്പുറം വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് കേശവദാസ്, വിവിധ വിദ്യാഭ്യാസ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. മുൻ പ്രസിഡൻറിൻ്റെ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും, 2023 ലെ കലണ്ടർ പ്രകാശനവും നടന്നു