“അഗ്രേപശാമി” കേശാദിപാദ വർണ്ണനകൾ പൂർത്തീകരിച്ച അപൂർവ്വ ചിത്രം ഗുരുവായൂരപ്പന്
ഗുരുവായൂർ : ചുമർ ചിത്ര വിദഗ്ദൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ ശിഷ്യൻ ഇ.യു. രാജഗോപാൽ വരച്ച “അഗ്രേപശാമി” കേശാദിപാദ വർണ്ണനകൾ പൂർത്തീകരിച്ച അപൂർവ്വ ചിത്രം നാരായണീയ ദിനമായ ബുധനാഴ്ച ഗുരുവായൂരപ്പന് മുന്നിൽ സമർപ്പിക്കുമെന്ന്
പുരാതന നായർ തറവാട്ട് കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
രാവിലെ 9.30 ന് ഗുരുവായൂർ ക്ഷേത്രപരിസരത്ത് നടക്കുന്ന സമർപ്പണ സദസ്സിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ചിത്രകാരന്റെയും, കൂട്ടായ്മ ഭാരവാഹികളുടെയും പക്കൽ നിന്ന് ചിത്രം ഏറ്റുവാങ്ങും .
4 അടി നീളത്തിലും 3 അടി വീതിയിലും മ്യൂറൽ ശൈലിയിലാണ് ചിത്രം തയ്യാറാക്കിയിട്ടുള്ളത്. ചിത്രകാരൻ ഇ.യു. രാജഗോപാൽ, കൂട്ടായ്മ ഭാരവാഹികളായ കെ.ടി.ശിവരാമൻ നായർ ,അനിൽ കല്ലാറ്റ്, രവി ചങ്കത്ത്, ബാലൻ വാറണാട്ട് ശ്രീധരൻമാമ്പുഴ, രവിവട്ടരങ്ങത്ത്, മുരളി അകമ്പടി, രാധാ ശിവരാമൻ, സരളമുള്ളത്ത്, നിർമ്മല നായകത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.