Post Header (woking) vadesheri

അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരണത്തിന് കീഴടങ്ങി

Above Post Pazhidam (working)

കുന്നംകുളം എരുമപ്പെട്ടി വരവൂർ തളിയില്‍ അയൽവാസി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങിവിരുട്ടാണം കോളനി കൈപ്ര വീട്ടിൽ മനോജ് (44) ആണ് മരിച്ചത്. അയൽവാസിയായ ഗോകുൽ ആണ് മനോജിനെ തീ കൊളുത്തിയത്.

Poonthanam
Rugmani 700-200

Vasudev Inn

ഇക്കഴിഞ്ഞ നവംബർ 27 നായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന മനോജിൻ്റെ ശരീരത്തിലേക്ക് കുപ്പിയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ഗോകുൽ തീ വെയ്ക്കുകയായിരുന്നു.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഗുരുതരമായി പെള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനോജ് ഇന്ന് വൈകീട്ടാണ് മരിച്ചത്. പ്രതി ഗോകുൽ റിമാൻഡിലാണ്.