Madhavam header
Above Pot

കാലുകൾ താളമിട്ട് കൺമണിയുടെ സംഗീതാർച്ചന

ഗുരുവായൂർ : കാലുകൾ താളമിട്ടു. ശ്രുതി ശുദ്ധിയായി കൺമണി പാടി. ഭക്തി സാന്ദ്രമായി ചെമ്പൈ സംഗീതോൽസവ വേദി. പരിമിതികളെ മറികടന്ന സംഗീത സപര്യയായി മാവേലിക്കര കൺമണി .എസിൻ്റെ സംഗീതകച്ചേരി. ചെമ്പൈ സംഗീതോൽസവത്തിൻ്റെ പത്താം ദിനത്തെ വിശേഷാൽ കച്ചേരിയിൽ കൺമണിയായി കൺകണ്ട താരം. താളമിടാൻ കൈകൾ ഇല്ലെങ്കിലും സംഗീതത്തിനായി തുടിക്കുന്ന മനസ്സ് മതിയെന്ന സന്ദേശമായി കൺമണിയുടെ കച്ചേരി. ശ്രീ ഗുരുവായൂരപ്പനെ പ്രകീർത്തിക്കുന്ന കീർത്തനത്തോടെയായിരുന്നു കച്ചേരി തുടങ്ങിയത്.

Astrologer

ഗുരുവായൂരപ്പാ എന്നു തുടക്കുന്ന ചക്രവാകത്തിലുള്ള കീർത്തനം ആദി താളത്തിൽ ആലപിച്ചു. തുടർന്ന് മാമവ കരുണയാ എന്ന കീർത്തനം ഷൺമുഖ പ്രിയ രാഗത്തിൽ മിശ്ര ചാപ്പ് താളത്തിൽ പാടി. രാഗ വിസ്താരത്തോടെയുള്ള ആലാപനം സദസ്സിന് മധുരാനുഭവമായി. പരിമിതികളെ സംഗീതസപര്യയാൽ അതിജീവിക്കുന്ന മാവേലിക്കര കൺമണിയുടെ സംഗീതകച്ചേരി ആസ്വാദകർക്ക് അറിവും അനുഭവവുമായി വയലിനിൽ വർക്കല കണ്ണനും മൃദംഗത്തിൽ ഉടുപ്പി ഹരീഷും ഘടത്തിൽ എരമല്ലൂർ ബിനീഷും കൺമണിക്ക് .പക്കമേളമൊരുക്കി മികച്ച പിൻതുണയേകി

Vadasheri Footer