Above Pot

ചെമ്പൈ സംഗീതോത്സവത്തിൽ “കീ ബോർഡ് സത്യ” വിസ്മയം തീർത്തു

ഗുരുവായൂർ : ചെമ്പൈ സംഗീത മണ്ഡപത്തിൽ കീ ബോർഡിൽ അപൂർവ വിസ്മയം തീർത്ത് സത്യ നാരായണ . രീതി ഗൗള രാഗത്തിൽ ഗുരുവായൂരപ്പനെ (ആദി താളം) എന്ന കീർത്തനം ആലപിച്ചാണ് കീ ബോർഡിലെ വിസ്മയം അദ്ദേഹം പുറത്തെടുത്ത് തുടർന്ന് കമാസ് രാഗത്തിൽ ബ്രോചേ വാ (ആദി താളം) എന്ന കീർത്തനവും , കാപ്പി രാഗത്തിലുള്ള ജഗദോ ദ്ധാരണ (ആദി താളം) എന്ന കീർത്തനവും സത്യ നാരായണ കീബോർഡിൽ ആലപിച്ചു .

Astrologer

വിശേഷാൽ കച്ചേരിയിൽ അവസാനത്തെ കച്ചേരിയിലാണ് സത്യ നാരായണ കീ ബോർഡിൽ അത്ഭുതം കാണിച്ചത് . വയലിനിൽ ആലങ്കോട് ഗോകുലും , മൃദംഗത്തിൽ ഡോ കുഴൽ മന്ദം രാമകൃഷ്ണനും ഘടത്തിൽ പെരുവ് കാവ് പി എൽ സുധീർ എന്നിവരും ഒപ്പം പിടിച്ചതോടെ വേറിട്ട സംഗീത വിരുന്ന് സമ്മാനിക്കുകയായിരുന്നു സത്യ നാരായണ . കീ ബോർഡ് സത്യ എന്ന പേരിൽ അറിയപ്പെടുന്ന ചെന്നൈ സ്വദേശിയായ ഇദ്ദേഹം തമിഴ് നാട് സർക്കാരിന്റെ കലൈമാമണി പുരസ്‍കാരം അടക്കം നിരവധി പുരസ്‍കാരങ്ങൾ നേടിയിട്ടുണ്ട്

ഡോ : ശ്രീരഞ്ജിനി കോടം പള്ളി

ഞായറഴ്ച വൈകീട്ട് ആദ്യ വിശേഷാൽ കച്ചേരിയിൽ ഹംസ ധ്വനി രാഗത്തിൽ ഭജാ മഹേശ്രീ ( ആദി താളം ) എന്ന കീർത്തനം ആലപിച്ചാണ് ഡോ : ശ്രീരഞ്ജിനി കോടം പള്ളി വിശേഷാൽ കച്ചേരിക്ക് തുടക്കം കുറിച്ചത് , തുടർന്ന് ഗാന മൂർത്തി രാഗത്തിലുള്ള ഗാന മൂർത്തേ ( ആദി താളം ) പൂർവി കല്യാണി രാഗത്തിലുള്ള ജ്ഞാന മൊസഗറാദാ ( രൂപക താളം) എന്നീ കീർത്തനങ്ങളും ആലപിച്ചു . കാപ്പി രാഗത്തിലുള്ള ഇന്ത സൗഖ്യ ( ആദി താളം )എന്ന കീർത്തനം ആലപിച്ചാണ് അവർ സംഗീതാർച്ചന അവനിപ്പിച്ചത് ഡോ വി സിന്ധു വയലിനിലും മുതുകുളം ശ്രീരാഗ് മൃദംഗത്തിലും കോട്ടയം ഉണികൃഷ്ണൻ ഘടത്തിലും നെയ്യാറ്റിൻകര കൃഷ്ണൻ മുഖർ ശംഖിലും പക്കമേളം ഒരുക്കി .

തുടർന്ന് നടന്ന വിശേഷാൽ കച്ചേരിയിൽ നെടുംകുന്നം ശ്രീദേവ് സംഗീതാർച്ചന നടത്തി സാരസംഗി രാഗത്തിൽ ജയജയ പത്മനാഭ (ആദി താളം) , ശ്രീരാഗത്തിൽ വന്ദേ വാസുദേവം ( താളം ഖണ്ഡ ചാപ് ) . മനോരഞ്ജിനി രാഗത്തിൽ അടുഗാരാദനി ( ആദി താളം) കല്യാണി രാഗത്തിൽ രാമാ നീ വാ ടു ( പിശ്ര നട താളം ) എന്നീ കീർത്തനങ്ങൾ ആലപിച്ചു . തുടർന്ന് കാപി രാഗത്തിലുള്ള നാമ സുധാ രസ ( ആദി താളം ) എന്ന കീർത്തനം ആലപിച്ചാണ് സംഗീതാർച്ചന അവസാനിപ്പിച്ചത് . എടപ്പള്ളി അജിത് കുമാർ വയലിനിലും കടനാട് വി കെ ഗോപി മൃദംഗത്തിലും കടനാട്‌ അനന്ത കൃഷ്ണൻ ഗഞ്ചിറയിലും പിന്തുണ നൽകി ഞായറാഴ്ച അർദ്ധ രാത്രി വരെ 175 പേരാണ് സംഗീതാർച്ചന നടത്തിയത് .. സംഗീതോത്സവം ഒൻപത് ദിവസം പിന്നിടുമ്പോൾ 1630 പേർ ഇതുവരെ സംഗീതോത്സവത്തിൽ പങ്കെടുത്തു.

ഫോട്ടോ : ഉണ്ണി ഭാവന

Vadasheri Footer