Post Header (woking) vadesheri

ഗുരുവായൂരിലെ വാട്സ്ആപ് കൂട്ടായ്മക്ക് 10 കോടി നഷ്ടപ്പെട്ടത് സീരിസ് വ്യത്യാസത്തിൽ ,സമാശ്വാസമായി ഒരു ലക്ഷം

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ സൗഹൃദ വാട്സ്ആപ് കൂട്ടായ്മ ഷെയർ ചെയ്തെടുത്ത പൂജാ ബംബർ ലോട്ടറി നറുക്കെടുപ്പിൽ പത്തു കോടി രൂപ നഷ്ടമായത് സീരീസ് വ്യത്യാസത്തിൽ. ഒന്നാംസമ്മാനമായ JC 110 398 നമ്പറിനു പകരം വാട്സ്ആപ് കൂട്ടായ്മ എടുത്ത ടിക്കറ്റ് JG 110 398. കഴിഞ്ഞ ഓണം ബമ്പർ ടിക്കറ്റ് 40,000 രൂപയ്ക്ക് എടുത്തതിൽ 18,000 രൂപ സമ്മാനം ലഭിച്ച സംഖ്യയുമായി മുഴുവൻ തുകയ്ക്കും ടിക്കറ്റ് എടുത്ത കൂട്ടായ്മക്കാണ് സീരിയസ് വ്യത്യാസത്തിൽ പത്തുകോടി നഷ്ടമായത്. സമാശ്വാസ സമ്മാനമായ ഒരു ലക്ഷം രൂപയുടെ കമ്മീഷൻ കഴിച്ച് 65,000 രൂപ കൂട്ടായ്മക്ക് ലഭിക്കും.

Ambiswami restaurant

അടുത്ത ബംബർ ടിക്കറ്റ് എടുത്ത് പരീക്ഷിക്കാനിരിക്കുകയാണ് കൂട്ടായ്മാ അംഗങ്ങൾ . 150 ടിക്കറ്റുകൾ ആണ് സംഘം മൊത്തം വാങ്ങിയിരുന്നത് . ഈ നൂറ്റമ്പത് ടിക്കറ്റുകളിൽ മറ്റ് ചെറിയ സമ്മാനങ്ങൾ ഒന്നും വീണിരുന്നില്ല എന്നതും ശ്രദ്ധേയമാണ് . ഗുരുവായൂരിലെ സുരേഷ് മഹാരാജാ അഡ്മിന് ആയിട്ടുള്ളതാണ് ഗുരുവായൂർ സൗഹൃദ കൂട്ടായ്മാ

Second Paragraph  Rugmini (working)