Post Header (woking) vadesheri

ഗുരുവായൂരിൽ അഭൂതപൂർവ്വമായ തിരക്ക് , നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 16.71ലക്ഷം ലഭിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച അഭൂത പൂർവ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് . മണിക്കൂറുകൾ വരി നിന്നാണ് ഭക്തർക്ക് ദർശനം ലഭിച്ചത് . വരിയുടെ ദൂരം കണ്ടതോടെ പലരും നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തി . നെയ് വിളക്ക് ശീട്ടാക്കി ഭക്തർ ദർശനം നടത്തിയ വകയിൽ ക്ഷേത്രത്തിലേക്ക് 16,71,730 രൂപ ലഭിച്ചു തുലാഭാരം വഴിപാട് ഇനത്തിൽ 19,19,975 യും ലഭിച്ചു

പാൽ പായസം 6,00,254 രൂപക്കും, നെയ് പായസം 2,74,455 രൂപക്കും ഭക്തർ ശീട്ടാക്കി. 695 കുരുന്നുകൾക്ക് ചോറൂൺ നൽകി 69,500രൂപ യാണ് ചോറൂൺ നൽകിയ വകയിൽ ലഭിച്ചത് . 74 വിവാഹങ്ങൾ ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നു, വിവാഹങ്ങൾ ശീട്ടാക്കിയ വകയിൽ 37,000 രൂപയും വിവാഹ ഫോട്ടോഗ്രാഫർ വഴി 31,000 രൂപയും ലഭിച്ചു.തുലാഭാരം വഴിപാട് വഴി 19,19,975 രൂപയും ക്ഷേത്രത്തിലേക്ക് ലഭിച്ചു . ഭണ്ഡാര ഇതര വരുമാനമായി ആകെ 61,46,959 രൂപയുമാണ് ഞായറാഴ്‌ച ലഭിച്ചത്