Post Header (woking) vadesheri

ഗുരുവായൂർ ശിവരാമൻ സ്മ്യതി പുരസ്കാരം പയ്യാവൂർ നാരായണമാരാർക്ക്.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ശിവരാമൻ സ്മാരക ട്രസ്റ്റിൻ്റെ ഈ വർഷത്തെ സ്മ്യതി പുരസ്കാരത്തിന് പ്രശസ്ത തായമ്പക വിദ്വാൻ .പയ്യാവൂർ നാരായണ മാരാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. നൂറോളംവാദ്യ പ്രതിഭാ കലാകാരന്മാരുടെ പേരുകൾ എഴുതി രേഖപ്പെടുത്തി നറുക്കുകളായി തയ്യാറാക്കി പാത്രത്തിൽ ശേഖരിച്ച് അതിൽ നിന്നാണ് കൊച്ചുബാലൻ പ്രാർത്ഥനകൾക്കിടയിൽ ശ്രീ പയ്യാവൂർ നാരായണ മാരാരെ തരെഞ്ഞെടുത്തത്. ബാലൻ വാറണാട്ട് ആമുഖ പ്രസംഗം നടത്തി ഗുരുവായൂർ ജയപ്രകാശ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ജോതി ദാസ് ഗുരുവായൂർ അദ്ധ്യക്ഷനായി . കോട്ടപ്പടി രാജേഷ്.എം.മാരാർ, ശശി കണ്ണത്ത് എന്നിവർ സംസാരിച്ചു 2022 ഡിസംബർ 2 ന് ഗുരുവായൂർ ശിവരാമൻ ആറാം സ്മൃതിദിനത്തിൽ ചേരുന്ന സമാദരണ – അനുസ്മരണ സദസ്സിൽ 11,111 ക യും , പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പ്രസ്തുത പുരസ്കാരം വാദ്യ പ്രതിഭ പയ്യാവൂർ നാരായണ മാരാർക്ക് സമ്മാനിയ്ക്കും

Ambiswami restaurant