Header 1 vadesheri (working)

മാർതോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുന്നാൾ നവംബർ 21 ന്

Above Post Pazhidam (working)

ചാവക്കാട് : മാർതോമാശ്ലീഹായുടെ രക്തസാക്ഷ്യത്വത്തിന്റെ 1950-ാം ജൂബിലി വർഷത്തിൽ തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ആഘോഷിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ഇൻ ചാർജ് ഡോ.ഡേവിസ് കണ്ണമ്പുഴ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . നവംബർ 21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പാലയൂർ തീർത്ഥ കേന്ദ്രത്തിലെ തളിയക്കുളക്കരയിൽ അതിരൂപതാ മാതൃവേദിയുടെ നേതൃത്വത്തിൽ 1950 അമ്മമാർ ആലപിക്കുന്ന മെഗാ റമ്പാൻ പാട്ട്, വൈകുന്നേരം 6 മണിക്ക് ബ്ലാങ്ങാട് കടൽതീരത്തുള്ള സാന്ത്വനം പ്രാർത്ഥനാലയത്തിൽ ആൻഡ്രൂസ് താഴത്ത് പിതാവിന്റെ കാർമ്മികത്വത്തിൽ മാർതോമാശ്ലീഹായുടെ നൊവേനയും ലദീഞ്ഞും നടക്കും.

First Paragraph Rugmini Regency (working)

അതിനുശേഷം തോമാശ്ലീഹായുടെ തിരുശേഷിപ്പ് പ്രദക്ഷിണവും, തിരുശേഷിപ്പുകൊണ്ട് കരയും കടലും ആശീർവദിക്കുന്നതോടൊപ്പം മത്സ്യതൊഴിലാളികൾക്കുള്ള ആശീർവാദവും, വള്ളം, ബോട്ട്, വല എന്നിവ വെഞ്ചരിപ്പും ഉണ്ടായിരിക്കും .സഹ വികാരി മിഥുൻ വടക്കെത്തല, ട്രസ്റ്റീ മാത്യു ലീജിയൻ, സെക്രട്ടറി : ബിജു ആന്റോ, പി ആർ ഒ :ജെഫിൻ ജോണി. ഇ, പ്രോഗ്രാം കൺവീനർ ഫ്രാൻസിസ് ചിരിയംകണ്ടത്ത്. മാതൃസംഗം കോർഡിനേറ്റർ :ബീന ജോഷി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Second Paragraph  Amabdi Hadicrafts (working)