Post Header (woking) vadesheri

ജുഡീഷ്യൽ നിയമനങ്ങൾക്ക് അഞ്ച് വർഷ അഭിഭാഷക പരിചയം

Above Post Pazhidam (working)

തൃശൂർ: അഞ്ച് വർഷമെങ്കിലും അഭിഭാഷകരായി പ്രാക്ടീസ് ചെയ്തവരെ മാത്രമേ ജുഡീഷ്യൽ നിയമനങ്ങൾക്ക് പരിഗണിക്കാവൂ എന്ന് നാഷണലിസ്റ്റ് ലോയേർസ് കോൺഗ്രസ്സ് തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു തൃശൂർ എംജി റോഡിലെ മോത്തി മഹലിൽ ചേർന്ന തൃശൂർ ജില്ലാ സമ്മേളനം എൻ.സി.പി.തൃശൂർ ജില്ലാ പ്രസിഡണ്ട് മോളി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. അഡ്വ.ശ്രീകുമാർ പുത്തേഴത്ത് അദ്ധ്യക്ഷത വഹിച്ചു.

Ambiswami restaurant

പ്രസിഡണ്ടായി അഡ്വ.ഏ.ഡി.ബെന്നിയേയും ജനറൽ സെക്രട്ടറിയായി ജിൽസൻ.പി.ആൻറണിയേയും തെരഞ്ഞെടുത്തു.. വൈസ് പ്രസിഡണ്ടായി അഡ്വ.പയസ് മാത്യുവിനേയും സെക്രട്ടറിമാരായി അഡ്വ.എം.എസ്.രാജേഷിനേയും അഡ്വ. എൽസ.യു. അമ്പ്രയിലിനേയും അഡ്വ.എം.ആർ.രമേഷിനേയും ട്രഷററായി അഡ്വ.കെ ബി.ബിജോയിയേയും തെരഞ്ഞെടുത്തു. . അഡ്വ.രഘു കെ മാരാത്ത്, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്വ.കെ.എൻ.വിവേകാനന്ദൻ, ടി.എ.മുഹമ്മദ് ഷാഫി, കെ.വി. പ്രവീൺ, എം.ഗിരീശൻ എന്നിവർ പ്രസംഗിച്ചു

Second Paragraph  Rugmini (working)