Madhavam header
Above Pot

തീർത്ഥാടന കാല ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങി

ഗുരുവായൂർ : ഏകാദശി ,ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം പ്രമാണിച്ച് ഭക്തർക്ക് വൈദ്യ സേവനം നൽകാൻ ഗുരുവായൂരിൽ ഹോമിയോ ഡിസ്പെൻസറി പ്രവർത്തനം തുടങ്ങി. കിഴക്കേ നടയിൽ മേൽപ്പുത്തൂർ ആഡിറ്റോറിയത്തിനു സമീപമാണ് ഡിസ്പെൻസറി .
എല്ലാവിധ അസുഖങ്ങൾക്കും ചികിൽസയും ഔഷധങ്ങളും സൗജന്യമായി ലഭിക്കും. വിവിധ തരം പകർച്ചവ്യാധികൾക്കുള്ള പ്രതിരോധ മരുന്നും ലഭ്യമാണ്..രാവിലെ 9 മുതൽ രാത്രി 7 മണി വരെയാണ് പ്രവർത്തന സമയം.

Astrologer

സംസ്ഥാന ആയുഷ് – ഹോമിയോപ്പതി വകുപ്പിൻ്റെ നേത്യത്വത്തിൽ തുടങ്ങിയ ഡിസ്പെൻസറിയുടെ പ്രവർത്തനം ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, എക്സി. എൻജിനീയർ അശോക് കുമാർ, എച്ച് എസ് എം എൻ രാജീവ്, ഹോമിയോപ്പതി ഡയറക്ടർ ഡോ.എം.എൻ.വിജയാംബിക, ഡി.എം.ഒ ലീന റാണി, ഡോ.ശ്രീജിത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായി

Vadasheri Footer