Above Pot

ഖത്തര്‍ വേള്‍ഡ് കപ്പ് ആവേശം, സിപിഎ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ 14 ന് സമാപിക്കും

ചാവക്കാട് : ഖത്തര്‍ വേള്‍ഡ് കപ്പിന് ആവേശം പകരാന്‍ ചാവക്കാട് പ്രവാസി അസോസിയേഷന്‍ ചാവക്കാട് നഗരസഭയുടെ സഹകരണത്തോടെ ഒരുക്കിയ സിപിഎ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ 14 ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍സിപ്പല്‍ ചത്വരം സ്‌ക്വയറില്‍ സാംസ്‌കാരിക സമ്മേളനം രാത്രി 8മണിക്ക് സ്‌പോര്‍ട്‌സ് മന്ത്രി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും, എന്‍.കെ. അക്ബര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ടി എന്‍ പ്രതാപനം എം പി മുഖ്യപ്രഭാഷണം നടത്തും. കെ വി അബ്ദുല്‍ ഖാദര്‍, നഗരസഭ അധ്യഷ ഷീജ പ്രശാന്ത്. കെ വി അബ്ദുല്‍ ഹമീദ്. ഷറഫു ഹമീദ് എന്നിവര്‍ പങ്കെടുക്കും.

First Paragraph  728-90

Second Paragraph (saravana bhavan

വൈകീട്ട് അഞ്ചു മണിക്ക് സലിം കോടത്തൂരും പട്ടുറുമാല്‍ മുത്തുവും നയിക്കുന്ന നാസ് ഡിജിറ്റല്‍ ഓര്‍ഗസ്ട്രയുടെ സംഗീത വിരുന്നും ഉണ്ടാവും.വേള്‍ഡ് കപ്പില്‍ മാറ്റുരയ്ക്കുന്ന 32 രാജ്യങ്ങളുടെ ജേഴ്‌സി അണിഞ്ഞ് നഗരസഭയിലെ 32 വാര്‍ഡുകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ മത്സരം പ്രചര ടര്‍ഫില്‍ സംഘടിപ്പിച്ചിരുന്നു.ഒരുമനയൂര്‍ കടപ്പുറം പഞ്ചായത്തുകളിലെ 16 ടീമുകള്‍ക്ക് വേണ്ടിയും മത്സരം 13 14 തീയതികളില്‍ നടക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി ലഹരി വിരുദ്ധ സൈക്കിള്‍ റാലി. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം, എന്നിവയും നടത്തി .ഫിഫ ഫാന്‍ ഫെസ്റ്റിവലിന് സമാപനം കുറിച്ച 14 നാലിന് തിങ്കളാഴ്ച വിപുലമായ പരിപാടികളാണ് ചാവക്കാട്ട് ഒരുക്കിയിട്ടുള്ളത്.അര്‍ജന്റീന, ബ്രസീല്‍ ആരാധകര്‍ക്ക് വേണ്ടി രണ്ട് സോണുകളായി തിരിച്ച് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

അര്‍ജന്റീന, ജര്‍മ്മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ് ടീമുകളുടെ ആരാധകര്‍ക്കായി മുല്ലത്തറയിലുംബ്രസീല്‍, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഖത്തര്‍ ടീമുകളുടെ ആരാധകര്‍ക്കായി ചാവക്കാട് ആശുപത്രി റോഡ് ജംഗ്ഷനിലും വര്‍ണ്ണമനോഹരമായ ഫാന്‍ സോണുകള്‍. ഒരുക്കിയിട്ടുണ്ട്.ലോകകപ്പിനെ ഉത്സവലഹരിയില്‍ ആക്കാന്‍ കാവടികള്‍ ചെണ്ടമേളം ബാന്‍ഡ് വാദ്യം. ശിങ്കാരിമേളം തമ്പോറം, ലൈവ് ഡിജെ ഉണ്ടാകും.

കക്ഷിരാഷ്ട്രീയത്തിനും ജാതി മത വര്‍ണ്ണ വര്‍ഗ വ്യത്യാസങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കുന്ന, ഖത്തറിലും നാട്ടിലുമുള്ള ഖത്തര്‍ പ്രവാസികളുടെ സംഘടനയാണ് ‘ചാവക്കാട് പ്രവാസി അസ്സോസിയേഷന്‍ഖത്തര്‍ അംഗങ്ങളുടേയും പിറന്ന നാടിന്റേയും സ്പന്ദനങ്ങള്‍ ഹൃദയത്തിലേറ്റി, അവശ്യ സന്ദര്‍ഭങ്ങളില്‍ കൃത്യമായ ഇടപെടലുകളിലൂടെ, അറിയപ്പെടുന്ന അടയാളപ്പെടുത്തിയ ഒരു സംഘടയാണിന്ന്

കാലഘട്ടത്തിന്റെ ചുവരെഴുത്തുകള്‍ അറിയാതെ പോകുന്ന മുന്‍, പിന്‍ തലമുറകള്‍ക്ക് ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വഴി കാട്ടിയാവാറുണ്ട്.സാമൂഹ്യ സാംസ്‌കാരിക കായിക മേഖലകളിലെല്ലാം നിറ സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് സി പി എ.അന്നം തന്ന നാടിന് ഐക്യദാര്‍ഡ്യം പ്രഖ്യപിച്ച്, ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ വേള്‍ഡ് കപ്പ് 2022 ചാവക്കാടും ആഘോഷിക്കുകയാണ്.

വാർത്ത സമ്മേളനത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍
അബ്ദുള്ള തെരുവത്ത്, പ്രസിഡണ്ട സജി വലിയകത്ത്, മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്ക് ആര്‍ വി സി ബഷീര്‍, ഫൈസല്‍ കാനാമ്പുള്ളി, എന്നിവര്‍ പങ്കെടുത്തു