ഉപ ജില്ലാ കലോത്സവം, തിരുവാതിരകളി ,മാർഗം കളി എന്നിവയിൽ എൽ എഫ് സ്കൂൾ തന്നെ ജേതാക്കൾ
ഗുരുവായൂർ : ചാവക്കാട് ഉപജില്ല കലോത്സവത്തിൽ യു പി , ഹൈസ്കൂൾ വിഭാഗം തിരുവാതിര കളിയിൽ മമ്മിയൂർ എൽ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു , ഹയർ സെക്കന്‍ഡറി തിരുവാതിരക്ക് എൽ എഫ് സ്കൂളിന് മത്സരാർത്ഥികൾ ഇല്ലാതെ പോയി ഗുരുവായൂർ സ്വദേശിയായ മായാ ഉണ്ണി കൃഷ്ണൻ ആണ് യു പി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും മത്സരാർത്ഥികളെ പരിശീലിപ്പിച്ചത് .
ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ജേതാക്കൾ ആയി. ഹൈസ്കൂൾ വിഭാഗം ചവിട്ടു നാടകത്തിൽ രണ്ടു ടീമുകൾ മാത്രമാണ് മാറ്റുരച്ചത് ഇതിൽ ബ്രഹ്മകുളം സെന്റ് തെരേസാസ് ജേതാക്കളയി . യു പി , ഹൈസ്കൂൾ വിഭാഗം മാർഗം കളിയിൽ എൽ എഫ് സ്കൂൾ തന്നെ ജേതാക്കൾ ആയി യു പി വിഭാഗം മത്സരാർത്ഥികൾ തീരെ നിലവാരം പുലർത്തിയില്ല എന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.