Post Header (woking) vadesheri

കുന്നംകുളം കാണിപ്പയ്യൂരിൽ വ്യാജ മദ്യ വാറ്റുകേന്ദ്രം നശിപ്പിച്ചു

Above Post Pazhidam (working)

കുന്നംകുളം : കാണിപ്പയ്യൂരിൽ പ്രവർത്തിച്ചിരുന്ന വ്യാജ മദ്യ വാറ്റുകേന്ദ്രം എക്സൈസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു. കഴിഞ്ഞ കുറെ നാളുകളായി കാണിപ്പയ്യൂർ പോട്ടക്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ സ്ഥിരമായി വാറ്റ് നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് നടപടി സ്വീകരിച്ചത്.. 300 ലിറ്റര്‍ വാഷും വാറ്റുന്നതിനായി ഉപയോഗിക്കുന്ന അടുപ്പ്, ഗ്യാസ്‌കുറ്റി, പത്രങ്ങള്‍ തുടങ്ങിയ ഉപകരണങ്ങളും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു ചൊവ്വാഴ്ച്ച വൈകിട്ട് പരിശോധന. നടത്തിയത്

Ambiswami restaurant

മേഖലയിലെ പള്ളിപ്പെരുന്നാളുകളുടെ ഭാഗമായി വൻതോതിൽ വില്‍പ്പന നടത്തുന്നതിനാണ് വാറ്റ് നിര്‍മിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടികൂടിയ വാഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ എക്‌സൈസ് സംഘം ഒഴിച്ച് നശിപ്പിച്ചു. ഒരു വലിയ ഡ്രമ്മിലും രണ്ട് ചെറിയ ഡ്രമ്മുകളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ ‘ ആരെയും പിടികിട്ടിയിട്ടില്ല.. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്ന്‌ എക്‌സൈസ് ഓഫീസര്‍ ടി എ സജീഷ് കുമാര്‍ അറിയിച്ചു

Second Paragraph  Rugmini (working)