Post Header (woking) vadesheri

പ്രസവിച്ച് കിടന്ന ഭാര്യയെ വെട്ടിക്കൊന്ന് ഒളിവിൽ പോയ ഭർത്താവ് പിടിയിൽ

Above Post Pazhidam (working)

തൃശൂർ : തൃശൂർ തളിക്കുളം നമ്പിക്കടവിൽ പ്രസവിച്ച് കിടന്ന ഭാര്യയെ മാതാപിതാക്കളുടെ കൺമുന്നിലിട്ട് വെട്ടിക്കൊന്ന് ഒളിവിൽ പോയ ഭർത്താവ് ഒന്നരമാസത്തിന് ശേഷം പിടിയിൽ. ഹഷിത കൊലക്കേസിൽ ഭർത്താവ് മുഹമ്മദ് ആസിഫിനെ (38) തൃശൂർ റൂറൽ പൊലീസാണ് ചങ്ങരംകുളത്ത് നിന്നും പിടികൂടിയത്. കഴിഞ്ഞ ഒന്നരമാസമായി ഒളിവിലായിരുന്നു ആസിഫ്. പൊലീസിനെ വട്ടം കറപ്പിച്ച കേസിൽ ഒന്നരമാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ എന്നിവിടങ്ങളിലടക്കം ആസിഫിനെ തെരഞ്ഞ് പൊലീസെത്തിയിരുന്നു.

Ambiswami restaurant

കഴിഞ്ഞ ആഗസ്റ്റ് 20 നാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. പ്രസവിച്ച് 18 ദിവസം പ്രായമുള്ള കുഞ്ഞിനൊപ്പം കഴിഞ്ഞിരുന്ന ഭാര്യ ഹഷിതയെ കാണാനെന്ന പേരിലെത്തിയതായിരുന്നു ആസിഫ്. ഹഷിതയുടെ മാതാപിതാക്കൾ വളരെ സ്നേഹത്തോടെയാണ് നമ്പിക്കടവിലെ വീട്ടിൽ ബന്ധുക്കളോടൊപ്പമെത്തിയ ആസിഫിനെ സ്വീകരിച്ചത്. എന്നാൽ മുറിയിൽ കടന്ന ആസിഫ്‌ ഭാര്യയെ അരുംകൊല ചെയ്യുകയായിരുന്നു. കൊലപ്പെടുത്താൻ മുൻകൂട്ടി നിശ്ചയിച്ചാണ് ആസിഫെത്തിയതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി

Second Paragraph  Rugmini (working)