Above Pot

സഹോദരിയുടെ ആധാരങ്ങൾ ഈട് വെച്ച് 1.70 കോടി തട്ടിയെടുത്ത സഹോദരങ്ങൾ അറസ്റ്റിൽ

ചാവക്കാട് : ആൾമാറാട്ടം നടത്തി സഹോദരിയുടെ ആധാരങ്ങൾ ഈട് വെച്ച് 1,70,00,000 രൂപ തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ കടപ്പുറം അഞ്ചങ്ങാടി ഇത്തിക്കാട്ട് കുഞ്ഞു ഹാജിയുടെ മക്കളായ ഐ കെ മുഹമ്മദ് , ഐ കെ അബുബക്കർ എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത് അഞ്ചങ്ങാടി രയം മരക്കാർ വീട്ടിൽ പരേതനായ ഷാഹുവിന്റെ ഭാര്യ സഫിയയുടെ പേരിലുള്ള ഭൂമിയുടെ ആധാരങ്ങൾ ഈടു വെച്ച് തൃശൂർ പൂരം കുറീസിൽ നിന്നും കുറി സംഖ്യയായ 1,70,00,000 രൂപ കൈ പറ്റിയിരുന്നു .

First Paragraph  728-90

Second Paragraph (saravana bhavan

കുറി അടക്കാതിരുന്നതോടെ കുറി കമ്പനി സ്ഥലം ജപ്തി ചെയ്യാൻ വേണ്ടി എത്തിയപ്പോഴാണ് സഫിയ തട്ടിപ്പ് തിരിച്ചറിഞ്ഞത് 2014 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത് ഷാഹുവിന്റെ തറവാട് പൊളിച്ചു പണിയുന്നതിനിടെ ആധാരങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ സഹോദരന്മാരെ ഏൽപ്പിച്ചിരുന്നു . ഇത് വെച്ചാണ് തട്ടിപ്പു നടത്തിയത് സഫിയ എന്ന് പറഞ്ഞു മറ്റൊരാളെ കൊണ്ട് പോയാണ് കുറി കമ്പനിയുടെ രേഖകളിൽ ഒപ്പിട്ടു കൊടുത്തത്

ഐ എസ് എച്ച് ഒ വിപിൻ കെ.വേണു ഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാന് പ്രതികളെ അറസ്റ്റ് ചെയ്തത് . സബ് ഇൻസ്പെക്ടർ കണ്ണൻ ,എസ് സി പി ഒ മരായ സൗദാമിനി , സന്ദീപ് നൗഫൽ സി പി ഒ മരായ രജനീഷ് ജയകൃഷ്ണൻ നസൽ എന്നീ പോലീസുദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു