Madhavam header
Above Pot

ഗുരുവായൂർ നഗരസഭ ചെയർമാൻ കണ്ണടച്ച് ഇരുട്ടാക്കുന്നു . യു ഡി എഫ്

ഗുരുവായൂർ : നഗരസഭയുടെ വികസന പ്രഖ്യാപനവും, പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തെ കുറിച്ചും ചെയർമാൻ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും വ്യക്തമാവുന്നത് ചെയർമാൻ കണ്ണടച്ച് ഇരുട്ടാകുമ്പോൾ ആകെ ഇരുട്ടാണെന്ന് അടിച്ചേൽപ്പിക്കുന്ന സമീപനം മാത്രമാണെന്നേ വിലയിരുത്താനാകു യു ഡി എഫ് പാർലിമെന്ററി കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു
ചെയർമാൻ കണ്ണടച്ചിരുന്നാൽ അദ്ദേഹത്തിനു മാത്രമാണ് ഇരുട്ട് അനുഭവപ്പെടുന്നത് എന്നാൽ ജനങ്ങൾക്ക് അങ്ങനെയല്ല എന്ന വസ്തുത ചെയർമാൻ ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.


വികസനം വികസനം എന്നു പറഞ്ഞു ഉദ്ഘാടന മാമാങ്കങ്ങൾ നടത്തുകയല്ലാതെ തുടങ്ങി വെച്ച പല കാര്യങ്ങളും ഇന്ന് എവിടെയെത്തി നിൽക്കുന്നു, എന്താണ് നിലവിലെ സ്ഥിതി എന്നു പരിശോധിക്കുന്നതു നന്നായിരിക്കും,
ഗുരുവായൂരിൻ്റെ യഥാർത്ഥ സ്ഥിതി അറിയുന്നതു കൊണ്ടല്ലേ വലിയ തോതിൽ പ്രചരണം നടത്തിയ മനുഷ്യച്ചങ്ങല കോർത്തത് പൂർത്തീകരിക്കാൻ കഴിയാതെ ജനങ്ങൾ തള്ളിക്കളഞ്ഞത് ?

Astrologer


സെപ്തംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ സി പി എം നേതൃത്വം നൽകുന്ന ഭരണക്കാർ ഗുരുവായൂരിൽ വലിയ ആഘോഷം നടത്തിയതായി ജനങ്ങൾ സംശയിക്കുന്നത് കുറ്റം പറയാൻ കഴിയുമോ ?അത്തരത്തിൽ ആഘോഷം നടത്തിയിട്ടാണോ സ്വഛത ലീഗിൽ സ്ഥാനം നേടിയത് എന്നു വരെ സംശയിക്കേണ്ടിയിരിക്കുന്നു
എന്തു മികവിൻ്റെ അടിസ്ഥാനത്തിലാണ് ഗുരുവായൂർ നഗരസഭക്ക് ഈ അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞത് എന്ന് ചെയർമാൻ ജനങ്ങളോട് വ്യക്തമാക്കുവാൻ ബാധ്യസ്ഥനാണ്.
ശുചിത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മാലിന്യ സംസ്ക്കരണ പദ്ധതികൾക്കാവശ്യമായ ഉപകരണ വിതരണങ്ങൾ പാതി വഴിയിൽ നിൽക്കുന്നതുമായി യു ഡി എഫ് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമുണ്ടോ ?
നഗരത്തിലെ നഗരസഭയുടെ ഉൾപ്പെടെ മുഴുവൻ റോഡുകളുടേയും സ്ഥിതി എന്താണ് ?
മഴയേയും, വെയിലിനേയും, ഗുരുവായൂരിലെ ജനത്തിരക്കിനേയും മാറി മാറി കുറ്റം പറയാൻ തുടങ്ങിയിട്ട് വർഷമെത്രയായി ?

അധികാരികൾക്ക് പ്രാപ്തിയില്ലാതെ ഒറ്റ ദിവസം കൊണ്ട് ജനങ്ങൾ നേരിട്ട് ഇറങ്ങി ഒരു പ്രദേശത്തെ പ്രധാനപ്പെട്ട റോഡ് നേരെയാക്കിയപ്പോൾ എട്ടുകാലി മമ്മൂഞ്ഞ് എന്ന സുപ്രധാന കഥാപാത്രത്തെ ഓർമ്മിപ്പിച്ച ചെയർമാൻ യഥാർത്ഥത്തിൽ ആ വിഷയത്തിൽ ശരിയായ എട്ടുകാലി മമ്മൂഞ്ഞ് ആരായിരുന്നു എന്നു ജനം തിരിച്ചറിഞ്ഞിട്ടുണ്ട് എന്ന കാര്യം മനസ്സിലാക്കണം.
ചെയർമാൻ തന്നെ വിശദീകരിച്ചതനുസരിച്ച് ജനങ്ങൾ ദുരിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ തയ്യാറാണെന്നു പറഞ്ഞപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു സംസാരിക്കാം എന്ന് എന്തിൻ്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത് ?
ഭരിക്കാൻ അറിയില്ല എന്ന ചെയർമാൻ്റെ ഉള്ളു തുറന്നുള്ള പ്രഖ്യാപനമായിട്ടെ അതിനെ കാണുവാൻ സാധിക്കുകയുള്ളൂ .

ഒരു വികസനം വരുമ്പോൾ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ ബദൽ സംവിധാനമൊരുക്കി ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പരമാവധി ലഘൂകരിക്കുക എന്ന രീതി ഏതൊരു ഭരണാധികാരികളും സ്വീകരിച്ചു വരുന്നതാണ്.
എന്നാൽ ഗുരുവായൂരിൽ ജനങ്ങളെ എത്രത്തോളം ബുദ്ധിമുട്ടിക്കാം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടാനാണ് ഭരണവർഗ്ഗം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നു തോന്നിപോകുന്നു.
ഉദ്ഘാടന മാമാങ്കം നടത്തിയ അഴുക്കുചാൽ പദ്ധതിയുടെ പൂർത്തീകരണം എവിടെയെത്തി നിൽക്കുന്നു. ?
ഗുരുവായൂരിലെ സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനാവശ്യമായ നടപടികൾ എവിടേയും, എത്തിയിട്ടില്ല,
ചെയ്യാൻ തയ്യാറായി വരുന്ന സ്ഥാപനമുടമകളെ പോലും അനുമതി നൽകാതെ വട്ടം കറക്കുന്ന സമീപനമാണ് നഗരസഭയുടേത്.

ചെയർമാൻ്റെ പ്രഖ്യാപനത്തിൽ കണ്ട മറ്റൊരു കാര്യം മുൻകാലങ്ങളിൽ നിന്നും വിഭിന്നമായ രീതിയിൽ വികസന പ്രവർത്തനങ്ങൾ ഈ കാലയളവിൽ നടക്കുന്നതു കണ്ട യു ഡി എഫ് അസ്വസ്തരാവുന്നു എന്നാണ്
മുൻ കാലങ്ങളിൽ യാതൊരു വക വികസനങ്ങളും നടത്തിയിട്ടില്ല എന്ന് ചെയർമാൻ തന്നെ പറഞ്ഞതിൽ സന്തോഷമുണ്ട്.
അതു കൊണ്ടു തന്നെയാണ് യു ഡി എഫിന് അസ്വസ്തത .
ആ വികസന മുരടിപ്പിനെ പ്രതിരോധിക്കേണ്ടതും . പ്രതിഷേധങ്ങളിലൂടെ വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്ന നഗരസഭാ ജനപ്രതിനിധികളെ കൊഞ്ഞനം കുത്തി കാണിക്കുന്ന സമീപനം വളരെ പ്രതിഷേധാർഹമാണ്.
ഇന്നലെ നഗരസഭ കൗൺസിലിൽ എത്തി നടപടിക്രമങ്ങൾ ആരംഭിച്ചപ്പോൾ ജനാധിപത്യ രീതിയിൽ ജനങ്ങൾ അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങൾ ഉന്നയിച്ച യു ഡി എഫ് പ്രതിനിധികളോട് ധിക്കാരപരമായ രീതിയിൽ എതിർക്കുകയും, അവരെ ഹാജർ ബുക്കിൽ ഹാജർ രേഖപ്പെടുത്തുവാൻ അവരെ അനുവദി ക്കാതിരുന്ന നടപടിയും വളരെ തരം താഴ്ന്ന വിലകുറഞ്ഞ രാഷ്ടീയമായിപ്പോയെന്ന് പ്രതിഷേധത്തോടെ വിലയിരുത്തുന്നു.
ഇതിനെതിരെ യു ഡി എഫ് കൗൺസിലർമാർ നിയമപരമായി കൗൺസിൽ ക്ലാർക്കിനെതിരെയടക്കം മുന്നോട്ടു പോകുമെന്നും അറിയിക്കുന്നു.
പണി പൂർത്തീകരിച്ച കെട്ടിടങ്ങൾ ജനങ്ങൾക്കായി . തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല,

മൾട്ടി ലെവൽ പാർക്കിംഗ്‌ കേന്ദ്രം ഉദ്ഘാടനം നടത്തി പൂട്ടിയിട്ടിരിക്കുന്നതിലൂടെ ഉദ്ഘാടനം ചെയ്ത അന്നത്തെ മന്ത്രിയെ നാണം കെടുത്തുന്നു.
വരാൻ പോകുന്ന ശബരിമല സീസണിനു മുമ്പായി ഒന്നും ശരിയാക്കാൻ കഴിയില്ല എന്ന കുറ്റസമ്മതം ഭരണത്തിലെ പരാജയങ്ങൾ മാത്രമാണ് തെളിയിക്കുന്നത്.
എല്ലാ കുറ്റങ്ങളും, കഴിവില്ലായ്മയും ജനങ്ങളുടെ മുന്നിൽ തുറന്നു പറഞ്ഞ് രാജി വെക്കുകയാണ് വേണ്ടത് എന്നാണ് പറയാനുള്ളത് യു ഡി എഫ് പാർലിമെന്ററി കമ്മറ്റി ക്ക് വേണ്ടി കെ പി ഉദയൻ കെ പി എ റഷീദ്, കെ എം മെഹറൂഫ് എന്നിവർ അഭിപ്രായപ്പെട്ടു

Vadasheri Footer