Madhavam header
Above Pot

കേന്ദ്ര അനുമതിയില്ലാതെ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് ഗുണം?; ഹൈക്കോടതി

കൊച്ചി: ഡിപിആറിന് കേന്ദ്ര അനുമതി ഇല്ലെന്നിരിക്കെ സിൽവർ ലൈൻ പദ്ധതിയിൽ സാമൂഹികാഘാത പഠനം നടത്തിയിട്ട് ഗുണമെന്താണെന്ന് ചോദ്യമുന്നയിച്ച് ഹൈക്കോടതി. സിൽവർ ലൈൻ പദ്ധതിയ്‌ക്കായി ഇത്രയധികം പണം ചെലവാക്കിയത് എന്തിനാണെന്നും ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. പദ്ധതിയുടെ പേരിലുണ്ടായ പ്രശ്‌നങ്ങൾക്ക് ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു.

Astrologer

അതേസമയം കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലമനുസരിച്ച് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കെ റെയിൽ കോർപറേഷൻ നൽകിയില്ല. പാതയുടെ അലൈൻമെന്റ്, റെയിൽവെ ഭൂമി, പദ്ധയിയ്‌ക്ക് വേണ്ടി ഏറ്റെടുത്ത സ്വകാര്യ ഭൂമി എന്നിവയുടെ വിവരങ്ങളും ലഭിച്ചിട്ടില്ല. കെ റെയിൽ പദ്ധതിയ്‌ക്കായി സാമൂഹികാഘാത പഠനം നടത്തിയതും കല്ലിട്ടതും കേന്ദ്രാനുമതി ഇല്ലാതെയാണെന്നും സാമൂഹികാഘാത പഠനത്തിനും അനുമതിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. അതേസമയം പദ്ധതിയുടെ ഡിപിആർ അപൂർണമാണെന്ന് തങ്ങളുടെ നിലപാടിൽ തന്നെ റെയിൽവെ ഉറച്ചുനിന്നു.

Vadasheri Footer