Post Header (woking) vadesheri

ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഗുരുവായൂരിൽ ദർശനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : ആർ എസ് എസ് മേധാവി മോഹൻ ഭാഗവത് ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. പുലർച്ചെ 5 മണിയോടെയായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം.. ശ്രീവൽസം അതിഥി മന്ദിരത്തിന് മുന്നിൽ വാഹനമിറങ്ങിയ അദ്ദേഹം സഹപ്രവർത്തകർക്കൊപ്പം തെക്കേ നടപ്പന്തലിലൂടെ നടന്നെത്തി. ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു .

Ambiswami restaurant

തുടർന്ന് നാലമ്പലത്തിൽ പ്രവേശിച്ച് ശ്രീ ഗുരുവായൂരപ്പനെ തൊഴുതു അദ്ദേഹം ദർശന സായൂജ്യം നേടി. ഉപദേവതാ ക്ഷേത്രങ്ങളിലും ദർശനം നടത്തിയ അദ്ദേഹം ക്ഷേത്രം കൂത്തമ്പലവും സന്ദർശിച്ചു കാര്യങൾ ചോദിച്ചറിഞ്ഞു. ദർശനം പൂർത്തിയാക്കിയ അദ്ദേഹത്തിനും സഹപ്രവർത്തകർക്കും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ പ്രസാദകിറ്റും നൽകി.

Second Paragraph  Rugmini (working)

മോഹൻ ഭാഗവതിന്റെ സന്ദർശനത്തോടനുബന്ധിച്ചു രണ്ടു മണിക്കൂർ ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചതോടെ ഭക്തർ ഏറെ വലഞ്ഞു . നിയന്ത്രണം ഉണ്ടാകുമെന്ന ദേവസ്വത്തിന്റെ അറിയിപ്പ് ശ്രദ്ധയിൽ പെടാത്തവരാണ് അവധി ദിനത്തിൽ കണ്ണനെ കാണാൻ രാവിലെ തന്നെ എത്തിയത് .മണിക്കൂറുകൾ വരിയിൽ നിന്നാണ് ഭക്തർക്ക് ദർശന സൗഭാഗ്യം ലഭിച്ചത്

Third paragraph