Post Header (woking) vadesheri

ഭാരത് ജോഡോ യാത്ര, സംഘാടക സമിതി ഓഫീസ് തുറന്നു

Above Post Pazhidam (working)

ഗുരുവായൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു ,യാത്രയുടെ ഭാഗമായി ഗുരുവായൂർ
ഔട്ടർ റിംഗ് റോഡിൽ വടക്കേ നടയിൽ പ്രത്യേകം തയ്യാറാക്കിയ ഓഫീസിൻ്റെ ഉദ്ഘാടനം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി ടി എസ് അജിത് ഉദ്ഘാടനം നിർവ്വഹിച്ചു.

Ambiswami restaurant


സംഘാടക സമിതി ചെയർമാൻ കെ പി ഉദയൻ അധ്യക്ഷത വഹിച്ചു.
കെ പി എ റഷീദ്: ശശി വാർണാട്ട്, രേണുക , ടി എൻ മുരളി, കെ എച്ച് ഷാഹു, സ്റ്റീഫൻ ജോസ്, ബാബുരാജ് ഗുരുവായൂർ, ശശി വല്ലാശ്ശേരി, ടി വി കൃഷ്ണദാസ്, റെയ്മണ്ട് , സി മുരളീധരൻ, കെ പി മനോജ്, മിഥുൻ മോഹൻ, ജയൻ മനയത്ത് എന്നിവർ സംസാരിച്ചു