Post Header (woking) vadesheri

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

Above Post Pazhidam (working)

.ചാവക്കാട് : മന്ദലാംകുന്നില്‍ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുന്നംകുളം സ്വദേശി മരിച്ചു. കുന്നംകുളം കാണിപ്പയ്യൂര്‍ പാൽ സൊസൈറ്റിയ്ക്കടുത്ത് ഞാലില്‍ വീട്ടില്‍ അടിമയുടെ മകൻ സുനിൽ‍ (40) ആണ് മരിച്ചത്.

Ambiswami restaurant


പുതുപൊന്നാനിയില്‍ നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് മന്ദലാംകുന്ന് ജിം പരിസരത്ത് വെച്ച് എതിരെ വന്ന മാഹീന്ദ്ര സൈലോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു . ഉടൻ തന്നെ സുനിലിനെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല സംസ്കാരം ശനിയാഴ്‌ച . ഭാര്യ സിന്ധു . മക്കൾ : വൃന്ദ, നന്ദ, ജാൻവി.