Header 1 vadesheri (working)

ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച, ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ , പി ജി അജിത് കുമാർ എന്നിവരടങ്ങിയ ബഞ്ച് ആണ് കേസ് എടുത്ത് . ഗുരുവായൂരിലെ സുരക്ഷ പ്രോട്ടോക്കോളിനെ സംബന്ധിച്ച് ഗുരുവായൂർ എ സി പി യും , ദേവസ്വം അഡ്മിനിസ്ട്രറ്ററും മുദ്ര വെച്ച കവറിൽ റിപ്പോർട്ട് നല്കണമെന്നും ഹൈക്കോടതി നിർദേശിച്ചു . നേരത്തെ രവി പിള്ളയുടെ മകന്റെ വിവാഹത്തോടനുബന്ധിച്ചു ഭഗവതി ക്ഷേത്ര ത്തിന് സമീപത്തേക്ക് മോഹനലാലിന്റെ കാറിന് പ്രവേശനം നൽകിയ സംഭവത്തിൽ കോടതി സ്വമേധയാ കേസ് എടുത്തിരുന്നു .

First Paragraph Rugmini Regency (working)

പുറത്തു നിന്നുള്ളവരുടെ ഒരു വാഹനത്തിനും ക്ഷേത്രത്തിന് സമീപത്തേക്ക് പ്രവേശനം നൽകില്ല എന്ന് ദേവസ്വം ഹൈക്കോടതിക്ക് ഉറപ്പ് നലകിയതിന്റെ അടിസ്ഥാനത്തിൽ ആണ് ഹൈക്കോടതി പ്രസ്തുത കേസ് തീർപ്പാക്കിയയത് . ക്ഷേത്രത്തിലെ പ്രസാദ് ഊട്ടിനുള്ള സാധനങ്ങൾ കൊണ്ട് വരുന്ന വാഹനങ്ങൾ ഒഴികെ മറ്റു വാഹനങ്ങളെ ക്ഷേത്ര മുറ്റത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി ഉത്തരവും നൽകിയിരുന്നു . ഹൈക്കോടതി ഉത്തരവിന്റെ ലംഘനവും , ഹൈക്കോടതിക്ക് ദേവസ്വം നൽകിയ ഉറപ്പിന് വിരുദ്ധമാണ് ബൈക്കിൽ യുവാവ് ക്ഷേത്രനടയിലേക്ക് പ്രവേശിച്ചത് . ഇത് ഗുരുതര വീഴ്ചയായാണ് ഹൈക്കോടതിയും കാണുന്നത് .കേസ് വെള്ളിയാഴ്ച നാല് മണിക്ക് കോടതി പോസ്റ്റ് ചെയ്തിട്ടുണ്ട്

Second Paragraph  Amabdi Hadicrafts (working)

കണ്ടാണശ്ശേരി ആളൂർ പാറപറമ്പില്‍ പ്രണവ് (31) ആണ് കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്ര ഗോപുരത്തിന് മുന്നി ലേയ്ക്ക് ബൈക്കോടിച്ച് ഭീതിപരത്തിയത് .ചൊവ്വാഴ്ച രാത്രി അത്താഴ പൂജ കഴിഞ്ഞ സമയത്താണ് ക്ഷേത്രനടയിലേയ്ക്ക് അതിവേഗത്തിൽ ബൈക്ക് ഓടിച്ചു കയറ്റിയത് ആയുധ ധാരികളായ പോലീസും സെക്യൂരിറ്റി ജീവനക്കാരും നോക്കി നിൽക്കെയാണ് യുവാവ് ബൈക്കുമായി കിഴക്കേ ഗോപുരത്തിന് മുന്നിലേക്ക് എത്തിയത് .

 

ദീപസ്തംഭത്തിന് മുന്നിൽ സ്റ്റീൽ ബാരിക്കേഡ് ഇല്ലായിരുന്നു വെങ്കിൽ നേരെ ക്ഷേത്രത്തിനകത്തേക്ക് ബൈക്ക് ഓടിച്ചു കയറ്റിയേനെ .ബൈക്ക് വരുന്നത് കണ്ട് കിഴക്കേ നടയിൽ തൊഴാൻ നിന്നിരുന്ന ഭക്തർ ഓടി മാറി . ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കൂടുതൽ നേരം മൊബൈൽ ഫോണിൽ ചിലവഴിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് ഭക്തരുടെ പ്രതികരണം ഗുരുവായൂർ ക്ഷേത്രത്തിനു നൽകുന്ന അതീവ സുരക്ഷ സംവിധാനത്തിന്റെ പൊള്ളത്തരം ഇതോടെ പുറത്തായി .ഇയാൾ മദ്യ ലഹരിയിലായിരുന്നു വെന്ന് പറഞ്ഞു പോലീസ് സംഭവത്തെ ലഘൂകരിക്കാൻ ശ്രമിച്ചത് . ക്കോടതി സ്വമേധയാ കേസ് എടുത്തതോടെ പോലീസും ദേവസ്വവും വെട്ടിലായി