ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷയെ വെല്ലുവിളിച്ച യുവാവിനെ റിമാൻഡ് ചെയ്തു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്ര ഗോപുരത്തിന് മുന്നി ലേയ്ക്ക് ബൈക്കോടിച്ച് ഭീതിപരത്തിയ യുവാവിനെ കോടതി റിമാന്റ് ചെയ്തു. കണ്ടാണശ്ശേരി ആളൂർ പാറപറമ്പില്‍ പ്രണവ് (31)നെയാണ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.ചൊവ്വാഴ്ച രാത്രി അത്താഴ പൂജ കഴിഞ്ഞ സമയത്താണ് ക്ഷേത്രനടയിലേയ്ക്ക് അതിവേഗത്തിൽ ബൈക്ക് ഓടിച്ചു കയറ്റിയത് ആയുധ ധാരികളായ പോലീസും സെക്യൂരിറ്റി ജീവനക്കാരും നോക്കി നിൽക്കെയാണ് യുവാവ് ബൈക്കുമായി കിഴക്കേ ഗോപുരത്തിന് മുന്നിലേക്ക് എത്തിയത്.
ദീപസ്തംഭത്തിന് മുന്നിൽ സ്റ്റീൽ ബാരിക്കേഡ് ഇല്ലായിരുന്നു വെങ്കിൽ നേരെ ക്ഷേത്രത്തിനകത്തേക്ക് ബൈക്ക് ഓടിച്ചു കയറ്റിയേനെ .ബൈക്ക് വരുന്നത് കണ്ട് കിഴക്കേ നടയിൽ തൊഴാൻ നിന്നിരുന്ന ഭക്തർ ഓടി മാറി . ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കൂടുതൽ നേരം മൊബൈൽ ഫോണിൽ ചിലവഴിക്കുന്നത് കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്ന് ഭക്തരുടെ പ്രതികരണം .ഇയാൾ മദ്യ ലഹരിയിലായിരുന്നു വെന്നാണ് പോലീസിന്റെ ഭാഷ്യം, ഗുരുവായൂർ ക്ഷേത്രത്തിനു നൽകുന്ന അതീവ സുരക്ഷ സംവിധാനത്തിന്റെ പൊള്ളത്തരം ഇതോടെ പുറത്തായി . സുരക്ഷാ വീഴ്ചയെ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന നിലപാടിൽ ആണ് ഭക്ത സംഘടനകൾ