Above Pot

പ്രിയ വർഗീസിന് തിരിച്ചടി , ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യു ജി സി

കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് വീണ്ടും കനത്ത തിരിച്ചടി. ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യു ജി സി) ഹൈക്കോടതിയെ അറിയിച്ചു. പിന്നാലെ നിയമനത്തിന് നൽകിയിരുന്ന ഇടക്കാല സ്റ്റേ കോടതി ഒരുമാസം കൂടി നീട്ടി.

First Paragraph  728-90

Second Paragraph (saravana bhavan

ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യുജിസി സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് കോടതിയെ അറിയിച്ചത്. ഇത് രേഖാമൂലം സമർപ്പിക്കാൻ കോടതി നി‌ർദേശം നൽകി. വിഷയം സംബന്ധിച്ച് രേഖാമൂലം വിശദീകരണം നൽകാൻ കണ്ണൂർ സർവകലാശാലയോടും പ്രിയ വർഗീസിനോടും കോടതി നിർദേശിച്ചു. കേസ് അടുത്ത മാസം16ലേക്ക് മാറ്റിയിരിക്കുകയാണ്.

കണ്ണൂ‌ർ സ‌ർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടികയിൽ നിന്നുള്ള നിയമനം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. പ്രിയാ വർഗീസിന്റെ നിയമനം ഓഗസ്റ്റ് 31 വരെ തടഞ്ഞുകൊണ്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പരിഗണിച്ച ആറ് റിസർച്ച് സ്കോളർമാരിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ വർഗീസ്. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ അഭിമുഖം കഴിഞ്ഞപ്പോൾ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ ലഭിച്ച മാർ‌ക്ക് 32 ആണ്, ജോസഫ് സ്കറിയയ്ക്ക് 30ഉം. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായതിനു പിന്നാലെ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു