Header 1 = sarovaram
Above Pot

വിനായക ചതുര്‍ത്ഥി ദിനത്തില്‍ കണ്ണന് മുന്നിലെ പൂക്കളത്തിൽ നടനമാടുന്ന വിനായകൻ.

ഗുരുവായൂർ : വിനായക ചതുര്‍ത്ഥി ദിനത്തില്‍ കണ്ണന് മുന്നിൽ പൂക്കളത്തിൽ വിരിഞ്ഞത് നടനമാടുന്ന വിനായകൻ . ഗുരുവായൂരിലെ പൂക്കച്ചവടക്കാരായ ബാലാജി ഫ്‌ളവേഴ്‌സിന്റെ വഴിപാടായാണ് ചിത്തിര നാളില്‍ ക്ഷേത്രനടയില്‍ പൂക്കളം തീര്‍ത്തത്. പത്ത് കലാകാരന്മാര്‍ ചേര്‍ന്ന് മണിക്കൂറുകളെടുത്താണ് 18 അടി നീളവും 14 അടി വീതിയും വരുന്ന പൂക്കളമൊരുക്കിയത്. 30,000 രൂപ വില വരുന്ന വിവിധ തരത്തിലുള്ള 50 കിലോ പൂക്കളാണ് ഇതിനായി വേണ്ടി വന്നത്.

Astrologer

രമേഷ് ബാലാമണി, കിഷോർ, രതീഷ് ബാലാമണി, പ്രമോദ്, അജീഷ്, വിജീഷ്, വിഷ്ണു, സുരേഷ്, നിഖിൽ, മധു മനയിൽ,ദിബീഷ്, രജീഷ് മന്നിക്കര, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പൂക്കളം ഒരുക്കിയത് കഴിഞ്ഞ 25 വർഷമായി ഈ കൂട്ടായ്മ ചിത്തിര നാളിൽ കണ്ണന് മുന്നിൽ പൂക്കളം തീർക്കുന്നു . കോവിഡ് കാരണം 2020 മാത്രമാണ് പൂക്കളം ഒരുക്കാൻ കഴിയാതിരുന്നത് .കഴിഞ്ഞ വർഷം കാർ വർണ്ണനെയാണ് പൂക്കളത്തിൽ വിരിയിച്ചത്

Vadasheri Footer