Post Header (woking) vadesheri

നിറുത്തിയ കാറിന് പിന്നിൽ ബസ് ഇടിച്ചു, ബസിന്റെ ചില്ല് കാർ ഡ്രൈവർ കല്ലെറിഞ്ഞ് തകർത്തു

Above Post Pazhidam (working)

ചാവക്കാട് ആമ റോഡ് മുറിച്ചു നടക്കുന്നത് കണ്ട് നിറുത്തിയ കാറിന് പിന്നിൽ ബസ് ഇടിച്ചു. വാക്കേറ്റത്തിനിടെ ബസിന്റെ ചില്ല് കാർ ഡ്രൈവർ കല്ലെറിഞ്ഞ് തകർത്തു. എടക്കഴിയൂർ തെക്കേ മദ്രസക്ക് സമീപം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. പൊന്നാനിയിൽ നിന്നും ചാവക്കട്ടേക്ക് വന്നിരുന്ന ബസ് ആണ് മുന്നിൽ പോവുകയായിരുന്ന കാറിന് പിന്നിൽ ഇടിച്ചത്.

Ambiswami restaurant

ആമ റോഡ് മുറിച്ചു കടക്കുന്നത് കണ്ട് നിറുത്തുകയായിരുന്നുടെ കാർ എന്ന് ഡ്രൈവർ പറയുന്നു. നിറുത്തിയിട്ട കാറിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ബസിന്റെ ചില്ലുകൾ കാർ ഡ്രൈവർ കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. ഇൻഷുറൻസ് ക്ലെയിം ചെയ്തോളാൻ ബസ് ഡ്രൈവർ കാർ ഡ്രൈവറോട് പറഞ്ഞതാണ് കാർ ഡ്രൈവർ രോഷാകുലനാകാൻ കാരണമത്രെ ഇരു വാഹനങ്ങളുടെയും ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Second Paragraph  Rugmini (working)