Header 1 vadesheri (working)

കാരവന്‍ ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

Above Post Pazhidam (working)

ചാവക്കാട്: പുന്നയൂര്‍ മന്നലാംക്കുന്നില്‍ കാരവന്‍ ബസ് ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു.തെക്കെ പുന്നയൂര്‍ നാരായത്ത് വീട്ടില്‍ മുഹമ്മദ്(74)ആണ് മരിച്ചത് . ചൊവ്വാഴ്ച കാലത്ത് 10 മണിയോട് കൂടിയാണ് അപകടം നടന്നത്. ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട്ടെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മന്നലാംകുന്ന് കിഴക്ക് ഭാഗത്ത് പാലം റോഡിൽ നിന്നും വരികയായിരുന്നു സ്കൂട്ടർ.മന്നലാംകുന്ന് ജംഗ്ഷനിൽ ദേശീയ പാതയിലേക്ക് പ്രവേശിച്ച ഉടനെ പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന കാരവൻ ബസ്സിന് അടിയിൽ പെടുകയായിരുന്നു.

First Paragraph Rugmini Regency (working)